May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 2, 2026

വെള്ളം കോരുന്നതിനിടെ കയ്യിൽ എന്തോ തട്ടി, നോക്കുമ്പോൾ കയറിൽ ശംഖുവരയൻ; സ്ത്രീ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

SHARE

കോഴിക്കോട്: കിണറ്റിലെ വെള്ളം കോരുന്ന കയറില്‍ ശംഖുവരയന്‍. തലനാരിഴയ്ക്ക് സ്ത്രീ രക്ഷപ്പെട്ടു. കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായി തൂങ്ങലിലെ ഒരു വീട്ടിലാണ് സംഭവം നടന്നത്. കിണറ്റില്‍ നിന്നും വെള്ളം കോരുന്ന സമയത്ത് കയ്യില്‍ എന്തോ തട്ടുകയും തുടർന്ന് നോക്കുമ്പോൾ പാമ്പിനെ കണ്ടെത്തുകയുമായിരുന്നു. ഉടനെ വീട്ടുകാര്‍ വനംവകുപ്പിന് കീഴിലുള്ള സ്‌നേക്ക് റെസ്‌ക്യൂ അംഗമായ ബാബു എള്ളങ്ങലിനെ വിവരം അറിയിക്കുകയും പാമ്പിനെ പിടികൂടുകയുമായിരുന്നു.ഇന്ന് കണ്ണൂര്‍ പയ്യന്നൂരില്‍ വീട്ടുവളപ്പില്‍ നിന്നും മൂര്‍ഖനെ പിടികൂടി. വിറകുപുരയില്‍ നിന്നാണ് പാമ്പിനെ പിടികൂടിയത്. അരവഞ്ചാല്‍ സ്വദേശി അസൈനാരുടെ വീട്ടിലായിരുന്നു പാമ്പ്. സ്‌നേക്ക് റെസ്‌ക്യൂവര്‍ എത്തി പാമ്പിനെ പിടികൂടുകയായിരുന്നു.