ഡെലിവറി വാഹനം താഴ്ചയിലേക്ക് മറിഞ്ഞു.

SHARE

മയ്യിൽ: നാറാത്ത് ആലിൻകീഴിൽ ഡെലിവറി വാഹനം നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം.

കാട്ടാമ്പള്ളിയിൽ നിന്നും നാറാത്ത് ഭാഗത്തേക്ക് വരികയായിരുന്ന വാഹനമാണ് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞത്.ഉച്ചയ്ക്ക് 12:45 ഓടെയാണ് സംഭവം. നിയന്ത്രണം വിട്ട വാഹനം റോഡരികിലെ വൈദ്യുത തൂണിൽ ഇടിച്ച ശേഷമാണ് താഴേക്ക് മറിഞ്ഞത്.

അതേസമയം ഡെലിവറി വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു.