October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 8, 2026

പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റു; കർഷകന് കൃഷിയിടത്തിൽ ദാരുണാന്ത്യം.

SHARE
അങ്ങാടിപ്പുറം (മലപ്പുറം) ∙ പരിയാപുരത്തിനടുത്ത് പട്ടിക്കുന്നിൽ കർഷകനെ കൃഷിയിടത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. പട്ടിക്കുന്ന് കല്ലിപ്പറമ്പിൽ അബ്ദുൽ അസീസ് (55) ആണ് മരിച്ചത്. വാഴത്തോട്ടത്തിൽ പന്നി കയറാതിരിക്കാൻ സ്ഥാപിച്ച വൈദ്യുതവേലിയിൽ നിന്ന് ഷോക്കേറ്റുള്ള മരണമെന്നാണു പ്രാഥമിക നിഗമനം. അബ്ദുൽ അസീസിന്റെ മൃതദേഹത്തിനു സമീപം ഒരു പന്നിയെ ചത്തനിലയിൽ കണ്ടെത്തി.
മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ട്. ആളൊഴിഞ്ഞ കൃഷിയിടത്തിൽ നിന്നു ദുർഗന്ധം വമിച്ചതിനെത്തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടത്. ഇവിടെ ഭൂമി പാട്ടത്തിനെടുത്ത് വാഴക്കൃഷി ചെയ്യുകയായിരുന്നു. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ. പിതാവ്: പരേതനായ കുഞ്ഞിമൊയ്‌തു. മാതാവ്: ആസ്യ.