June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 17, 2026

കൊട്ടിയൂർ ദേവസ്വം പേറ്റന്റ് എടുത്ത ഓടപ്പൂവിന്റെ വിലയിൽ ഏകീകരണമായി.

SHARE

കൊട്ടിയൂർ ദേവസ്വം പേറ്റന്റ് എടുത്ത ഓടപ്പൂവിന്റെ വിലയിൽ ഏകീകരണമായി. 100 രൂപയാണ് ഒരു ഓടപ്പൂവിന്റെ ഏകീകരണ വില. പരമാവധി 100 രൂപ വരെ മാത്രമേ ഭക്തജനങ്ങളിൽ നിന്നും ഈടാക്കാൻ പാടുള്ളൂ എന്നാണ് ദേവസ്വത്തിന്റെ നിലപാട്.

പാമ്പുറപ്പാൻ മുതൽ മന്ദംചേരി വരെ മാത്രമേ ഉത്സവe കാലയളവിൽ ഓടപ്പൂവ് വിൽപന നടത്താൻ പാടുള്ളൂ. നെയ്യാട്ടം മുതൽ കലശാട്ടം വരെയുള്ള ദിവസങ്ങളിൽ മാത്രമേe വിൽക്കാവൂ എന്നും കൊട്ടിയൂർ ദേവസ്വം നിർദ്ദേശിച്ചിട്ടുണ്ട്. ഈ നിർദ്ദേശം ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിe ഉണ്ടാകുമെന്നും ദേവസ്വം അധികൃതർ അറിയിച്ചിട്ടുണ്ട്. ദേവസ്വത്തിന്റെ അനുമതിയോ ലൈസൻസോ ഉണ്ടെങ്കിൽ മാത്രമേ ഓടപ്പൂവ് നിർമ്മാണം നടത്താൻ പാടുള്ളൂ എന്ന ഉത്തരവിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധം ഉണ്ടായിരുന്നു. ഈ സംഘടനകൾ നൽകിയ പരാതിയെ തുടർന്ന് നടന്ന ചർച്ചയിലാണ് നിലവിലുള്ള തീരുമാനം ഉണ്ടായത്.