മയ്യിലിൽ തീയിട്ട് നശിപ്പിച്ച കൃഷിത്തോട്ടം ബിജെപി നേതാക്കൾ സന്ദർശിച്ചു.

കോട്ടയാട് തീയിട്ട് നശിപ്പിച്ച കൃഷിത്തോട്ടം ബിജെപി നേതാക്കൾ സന്ദർശിച്ചു. റിട്ടയേർഡ് ഇൻഷുറൻസ് ഓഫീസർ എം പി മുകുന്ദന്റെ കൃഷി തോട്ടമാണ് അജ്ഞാതർ കത്തിച്ചത്.
തെങ്ങ്, കവുങ്ങ്, വാഴ എന്നിവയാണ് കത്തി നശിച്ചത്. തോട്ടം നനയ്ക്കാൻ ഉപയോഗിച്ചിരുന്ന പൈപ്പുകളും കത്തിച്ചിട്ടുണ്ട്. മുകുന്ദന്റെ വീടിന് അല്പം മാറിയുള്ള തോട്ടമാണിത്.
ബിജെപി കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം കെ കെ നാരായണൻ, മയ്യിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീഷ് മീനാത്ത്, മണ്ഡലം സെക്രട്ടറി ബാബു വികാസ് കെ എൻ, മയ്യിൽ സേവാഭാരതി പ്രസിഡൻ്റ് പുരുഷോത്തമൻ എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്.

