August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 9, 2026

യുഡിഎഫില്‍ ധാരണയായാല്‍ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രി?; ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്

SHARE

നിയമസഭ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ചതോടെ ആരൊക്കെ മന്ത്രിമാരാകണമെന്ന ചര്‍ച്ച സജീവമാക്കി ലീഗ്. അഞ്ച് മന്ത്രി സ്ഥാനം ഉറപ്പിക്കുന്ന ലീഗ് ആറുവരെ കിട്ടിയേക്കാം എന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് യുഡിഎഫില്‍ ധാരണയായാല്‍ പികെ കുഞ്ഞാലികുട്ടി ലീഗിലെ അടുത്ത ഉപമുഖ്യമന്ത്രിയാകും.

പികെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈന്‍ തങ്ങള്‍, പാറക്കല്‍ അബ്ദുള്ള, എന്‍ ഷംസുദ്ധീന്‍, എകെഎം അഷ്റഫ് എന്നിവരാണ് മന്ത്രി സ്ഥാനത്തിന് സാധ്യത കല്‍പ്പിക്കപ്പെടുന്ന ആദ്യനിര. കെഎം ഷാജി, പികെ ബഷീര്‍, ടിവി ഇബ്രാഹിം, കുറുക്കോളി മൊയ്ദീന്‍, മഞ്ഞളാംകുഴി അലി എന്നിവരും സജീവ പരിഗണനയിലുണ്ട്.

ഫാത്തിമ തെഹലിയ, ജയന്തി രാജന്‍ എന്നീ വനിതകളില്‍ ആരെങ്കിലും വിജയിച്ചാല്‍ ഒരു മന്ത്രി സ്ഥാനം വനിതകള്‍ക്ക് നല്‍കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ഉപമുഖ്യമന്ത്രി സ്ഥാനത്തിന് ലീഗ് ആവശ്യം മുന്നോട്ട് വെക്കില്ലെങ്കിലും യുഡിഎഫില്‍ ധാരണയായാല്‍ പികെ കുഞ്ഞാലിക്കുട്ടി ഉപമുഖ്യമന്ത്രിയാകും. ആറ് മന്ത്രിസ്ഥാനത്തിന് വേണ്ടി യുഡിഎഫിനെ സമ്മര്‍ദ്ദത്തിലാക്കേണ്ടതില്ലെന്നാണ് ലീഗ് നേതൃത്വത്തിന്റെ തീരുമാനം. പരമാവധി 23 സീറ്റുകളില്‍ വരെ ഇത്തവണ വിജയിച്ചേക്കുമെന്നാണ് ലീഗ് കണക്ക് കൂട്ടല്‍.