ഇരിട്ടി കിളിയന്തറയിൽ വൻ തീപിടുത്തം; പുകപുര കത്തിനശിച്ചു.

ഇരിട്ടി: കണ്ണൂർ ഇരിട്ടി കിളിയന്തറയിൽ വൻ തീപിടുത്തം. കിളിയന്തറ സ്വദേശി പുതുശേരി മാത്യുവിന്റെ പുകപുരയ്ക്കാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. പുകപുരയിൽ നിന്ന് പടർന്ന തീ നിമിഷങ്ങൾക്കകം ആളിപ്പടരുകയായിരുന്നു.
വിവരമറിഞ്ഞ് ഇരിട്ടിയിൽ നിന്നും എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഘം ഏറെ നേരം പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്.

