May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 6, 2026

സന്ദീപ് വാര്യരുടെ റോഡ് ഷോയിലെ സംഘർഷം; 100 യുഡിഎഫ് പ്രവർത്തകർക്കും 80 സിപിഐഎം പ്രവർത്തകർക്കുമെതിരെ കേസെടുത്ത് പൊലീസ്

SHARE

സന്ദീപ് വാര്യരുടെ റോഡ് ഷോക്കിടെ സംഘർഷത്തിൽ 180 പേർക്കെതിരെ പൊലീസ് കേസെടുത്തു. തൃക്കരിപ്പൂർ മണ്ഡലത്തിൽ പടന്ന കടപ്പുറത്താണ് സംഘർഷം ഉണ്ടായത്. സന്ദീപ് വാര്യരുടെ റോഡ്ഷോ പടന്ന കടപ്പുറം എത്തിയപ്പോൾ റോഡ് ബ്ലോക്കിയതിനെ ചെല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു.

100 യു ഡി എഫ് പ്രവർത്തകർക്കെതിരെയും 80 സിപിഐഎം പ്രവർത്തകർക്കെതിരെയുമാണ് കേസെടുത്തത്. ആദ്യം ഇരുഭാഗത്തുനിന്നും കല്ലേറുണ്ടായി, തുടർന്ന് പ്രദേശത്തെ സിപിഐഎം ഓഫീസ് ആക്രമിക്കപ്പെട്ടു. അക്രമികളെ പൊലീസ് എത്തി ലാത്തിവീശി ഓടിക്കുകയായിരുന്നു. തുടർ സംഘർഷങ്ങൾ ഒഴിവാക്കാൻ പ്രദേശത്ത് പൊലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

കല്ലേറിലും ലാത്തി ചാർജിലും നിരവധിപേർക്ക് പരുക്കേറ്റു. പടന്നക്കടപ്പുറം ലോക്കൽ കമ്മിറ്റി ഓഫീസായി പ്രവർത്തിക്കുന്ന പി പി ദാമോദരൻ സ്മാരക മന്ദിരം അടിച്ചു തകർത്തതായി പരാതിയുണ്ട്. യുഡിഎഫ് സ്ഥാനാർഥി സന്ദീപ് വാര്യരുടെ സ്വീകരണത്തിനായെത്തിയ യുഎഡിഎഫ് പ്രവർത്തകരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി.