October 2026
M T W T F S S
 1234
567891011
12131415161718
19202122232425
262728293031  
October 1, 2026

എപ്പോഴും പഞ്ചസാരയിൽ ഉറുമ്പ് കയറുകയാ… ഇനി പരാതി പറയില്ല, പരിഹാരം വീട്ടിൽ തന്നെയുണ്ട്.

SHARE

അടുക്കളയിൽ പലരും നേരിടുന്ന ഏറ്റവും വലിയ പ്രശ്നമാണ് പഞ്ചസാര ടിന്നുകളിൽ ഉറുമ്പ് കയറുന്നത്. ടിന്നുകൾ എത്ര ശക്തമായി അടച്ചുവച്ചാലും ഉറുമ്പ് കയറുന്നത് പതിവായിരിക്കുകയാണെന്ന പരാതിയാണ് മിക്കവർക്കും പറയാനുള്ളത്. ചിലരാകട്ടെ പല പൊടികൈകളും പരീക്ഷിച്ച് തള‍ർന്നവരായിരിക്കും. പലകാരണങ്ങൾ കൊണ്ടായിരിക്കും അടുക്കളയിൽ സ്ഥിരമായി ഉറുമ്പുകൾ എത്തുന്നത്. ഉറുമ്പുകളെ സ്ഥിരമായി അടുക്കളയിൽ നിന്ന് അകറ്റി നിർത്താൻ ചില എളുപ്പമാർ​ഗങ്ങൾ പരീക്ഷിച്ചാലോ.

ഉറുമ്പുകളെ അകറ്റുന്നതിനും വിനാഗിരി സഹായിക്കും. വിനാഗിരിയുടെ രൂക്ഷഗന്ധം ഉറുമ്പുകൾക്ക് സഹിക്കാൻ കഴിയുന്നതല്ല. അതിനാൽ ഉറുമ്പുകൾ വരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വിനാ​ഗിരി സ്പ്രേ ചെയ്യുന്നത് ​ഗുണം ചെയ്യും. ​ഗ്രാമ്പൂവും അത്തരത്തിൽ സഹായിക്കും. പഞ്ചസാര ടിന്നിൽ ഉറുമ്പുകൾ കയറിയിട്ടുണ്ടെങ്കിൽ അൽപം ​ഗ്രാമ്പൂ ടിന്നിലിട്ടതിനുശേഷം മൂടി വയ്ക്കാതെയിരുന്നാൽ മതി. ​ഗ്രാമ്പൂവിന്റെ ​ഗന്ധം ഉറുമ്പുകൾക്ക് സഹിക്കാൻ സാധിക്കില്ല. ഇതോടെ പഞ്ചസാര ടിന്നിൽ നിന്ന് പൂർണമായും ഉറുമ്പുകളുടെ സാന്നിദ്ധ്യം ഒഴിവാക്കാം. ​ഗ്രാമ്പൂ ഇല്ലെങ്കിൽ കറുവപ്പട്ട ഉപയോ​ഗിച്ചാലും മതി.പഞ്ചസാര അടങ്ങിയ വസ്തുക്കൾ വൃത്തിയായി അടുക്കളയിൽ സൂക്ഷിക്കേണ്ടതും പ്രധാനപ്പെട്ടൊരു കാര്യമാണ്. ഉപയോ​ഗത്തിനുശേഷം പഞ്ചസാര ടിന്നുകൾ കൃത്യമായി അടച്ചുവയ്ക്കുക. ഇല്ലെങ്കിൽ അടുക്കളയിൽ ഉറുമ്പുകൾ എത്തും.