September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 23, 2026

ഓക്‌സിജന്റ 26-ാം വാര്‍ഷികാഘോഷം; നറുക്കെടുപ്പില്‍ വാഷിംഗ്‌മെഷീന്‍ സ്വന്തമാക്കി ജെ.ദേവചന്ദന.

SHARE

 

കോട്ടയം: ഓക്സിജന്‍ ദി ഡിജിറ്റല്‍ എക്സ്പേര്‍ട്ടിന്റെ 26-ാം വാര്‍ഷികാഘോഷങ്ങള്‍ തുടരുന്നു. ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം നെഹ്‌റു സ്റ്റേഡിയം ജംഗ്ഷനിലെ ഓക്‌സിജന്‍ ഹെഡ് ഓഫീസില്‍ നടന്ന നറുക്കെടുപ്പില്‍ കൊല്ലം കാവനാട് കുരീപ്പുഴ എം.ജി.നഗര്‍ 10 മുക്കാരത്തില്‍ വീട്ടില്‍ ജെ.ദേവചന്ദനയ്ക്ക് വാഷിംഗ് മെഷീന്‍ സമ്മാനമായി ലഭിച്ചു. കഴിഞ്ഞദിവസം ദേവചന്ദന കൊല്ലത്തെ ഓക്‌സിജന്‍ ഷോറും സന്ദര്‍ശിച്ച് ഡിജിറ്റല്‍ പ്രോഡക്ട്‌സ് വാങ്ങിയിരുന്നു. തുടര്‍ന്നാണ് ഡെയ്‌ലി ലക്കി ഡ്രോയില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിച്ചത്.
ഇന്‍ഫ്‌ളുവന്‍സര്‍മാരായ ജിനോ സിറിയക് നറുക്കെടുപ്പ് ഉദ്ഘാടനം ചെയ്തു. ഇന്‍ഫ്‌ളുവന്‍സര്‍ നന്ദു, ഓക്‌സിജന്‍ നെഹ്‌റു സ്റ്റേഡിയം ഷോറൂം ഡെപ്യൂട്ടി മാനേജര്‍ ജോസി തോമസ്, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ അരുണ്‍ ജോ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈ മാസം 31 വരെയാണ് വാര്‍ഷിക ആഘോഷ പരിപാടികള്‍. ദിവസേന നടക്കുന്ന നറുക്കെടുപ്പിലൂടെ കാറും സ്‌കൂട്ടറും ഉള്‍പ്പെടെ അഞ്ച് കോടിയുടെ സമ്മാനങ്ങളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. മൊബൈല്‍ ഫോണ്‍, എസി., ലാപ്‌ടോപ്പ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, ഗാഡ്‌ജെറ്റുകള്‍, തുടങ്ങിയ ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ പ്രത്യേക വിലക്കുറവില്‍ ലഭിക്കും. നിരവധി സമ്മാനങ്ങളും ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുണ്ട്. ഫോണ്‍: 9020100100.