June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 10, 2026

അവിടെ ച‍ർച്ച, ഇവിടെ ഫ്ലക്സ്; സതീശന് വേണ്ടി വീണ്ടും തൊടുപുഴയിൽ ഫ്ലക്സ്

SHARE

മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതോടെ അനിശ്ചിതത്വത്തിലാണ് കേരളം. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് ആരംഭിച്ച മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ത‍ർക്കം ഇനിയും അവസാനിച്ചിട്ടില്ല. തർക്കങ്ങളും ചർച്ചകളും കൊടുമ്പിരി കൊണ്ടിരിക്കെ വി ഡി സതീശന് വേണ്ടി വീണ്ടും തൊടുപുഴയിൽ ഫ്ലക്സ്.

നിയുക്ത മുഖ്യമന്ത്രിക്ക് അഭിവാദ്യങ്ങൾ എന്ന പേരിലാണ് ഫ്ലക്സ്. ഇടുക്കിയുടെ പുലിക്കുട്ടികൾ എന്ന പേരിൽ 5 യുഡിഎഫ് എംഎൽഎമാരുടെ ചിത്രങ്ങളും ഫ്ലക്സിലുണ്ട്. മിനി ലോറി വർക്കേഴ്സ് കാഞ്ഞിരമറ്റം ബൈപാസ് ഐഎൻടിയുസി എന്ന പേരിലാണ് ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്.

കോൺഗ്രസ് ഹൈക്കമാന്റിനെ വെല്ലുവിളിച്ച് കൊണ്ട് എറണാകുളം പിറവത്തും വി ഡി സതീശനായി ഫ്ലക്സ് ബോർഡ്. പിറവം ഫാത്തിമ മാതാ സ്കൂളിന് സമീപമാണ് സതീശനെ അനുകൂലിച്ച് ഫ്ലെക്സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. പട നയിച്ചവൻ നാട് നയിക്കട്ടെ എന്നും നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് അഭിവാദ്യങ്ങൾ എന്നുമാണ് ഫ്ലക്സ് ബോർഡിലെ മുദ്രാവാക്യങ്ങൾ. അനൂപ് ജേക്കബിന്റെ മണ്ഡലമാണ് പിറവം. ഒരു കൂട്ടം ജനാധിപത്യ വിശ്വാസികൾ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്.

കേരളത്തിലെ മുഖ്യമന്ത്രി കസേരയ്ക്കായി വിഡി സതീശൻ, കെസി വേണുഗോപാൽ, രമേശ് ചെന്നിത്തല എന്നിവർ തമ്മിലുള്ള തർക്കത്തിന് ഇതുവരെ ശമനമില്ല എന്നതിന്റെ തെളിവാണ് പിറവത്തെ ഫ്ളക്സ്. നേരത്തെ കോൺഗ്രസ് പ്രവർത്തകർ നേതാക്കളുടെ പേരിൽ തെരുവിലിറങ്ങുന്നതും പോസ്റ്ററുകളും ഫ്ലസ്കളും സ്ഥാപിക്കുന്നതിൽ നിന്നും പിൻവാങ്ങണമെന്നും ഹൈകമാൻഡ് അഭ്യർത്ഥിച്ചിരുന്നു. ഇത് കാറ്റിൽ പറത്തിയാണ് പുതിയ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.