July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 17, 2026

ആറളം ചാരിറ്റബിൾ ട്രസ്റ്റ്, ഇരിട്ടി എൻ്റർടൈൻമെൻ്റ് കൂട്ടായ്മയും സംഘടിപ്പിക്കുന്ന സ്നേഹസംഗമവും മ്യൂസിക് നൈറ്റും നാളെ വൈകിട്ട് ഇരിട്ടിയിൽ

SHARE

 

ഇരിട്ടി:ബലിപെരുന്നാളിനോടനുബന്ധിച്ച് ആറളം ചാരിറ്റബിൾ ട്രസ്റ്റ്, ഇരിട്ടി എൻ്റർടൈൻമെൻ്റ് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിക്കുന്ന
സ്നേഹസംഗമവും മ്യൂസിക് നൈറ്റും നാളെ വൈകിട്ട് 6 മണിക്ക് ഇരിട്ടി മുൻസിപ്പൽ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്നേഹസംഗമം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ വി.വിനോദ് കുമാർ ഉദ്ഘാടനം ചെയ്യും.

തുടർന്ന് വൈകിട്ട് 6.30ന് നടക്കുന്ന മ്യൂസിക് നൈറ്റിൽ
സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക സുറുമി വയനാട് ,ഷഫീർ കുറ്റിയാടിയും സംഘവും ഒരുക്കുന്ന സംഗീത വിരുന്നും അരങ്ങേറുമെന്ന് ഭാരവാഹികൾ അറിയിച്ചു.