July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 17, 2026

മഴയത്ത് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ടു; കൊല്ലത്ത് കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

SHARE

കൊല്ലത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രികനായ കോന്നി സ്വദേശിയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസും സ്കൂട്ടറും കടയ്ക്കാമണ്ണിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. ബസിലെ ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി.

ഗുരുവായൂരിൽ നിന്ന് പുനലൂരിലേക്ക് പോയ സൂപ്പർ ഡീലക്സ് ബസ്സാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. മഴയത്ത് ബ്രേക്ക് ചെയ്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് ആണ്‌ അപകടമെന്ന് നിഗമനം.