September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 6, 2026

മുപ്പതുകളിലും നാൽപ്പതുകളിലും കണ്ടുവരുന്ന ഹാ‍ർട്ട് അറ്റാക്ക്; ഹൃദ്രോ​ഗ വിദ​ഗ്ധർ പറയുന്നത് കേൾക്കാം

SHARE

മുമ്പ് പ്രായമായവരിൽ ആയിരുന്നു നമ്മൾ സ്ഥിരമായി ഹൃദയാഘാതം കണ്ടുകൊണ്ടിരുന്നത്. എന്നാൽ, ഇന്ന് മുപ്പതുകളിലും നാല്പതുകളിലും പോലും ഹൃദയാഘാതം ആളുകളെ വേട്ടയാടുന്നുണ്ട്. ഹൃദയാഘാതം മൂലം ചികിത്സ തേടി വരുന്ന ചെറുപ്പക്കാരുടെ എണ്ണം വർധിച്ചു വരുന്നതായി ആരോഗ്യവിദ​ഗ്ധരും പറയുന്നു.

ജോലിയുടെ സ്വഭാവം, ഭക്ഷണക്രമത്തിലെ മാറ്റം, ഉറക്കമില്ലായ്മ, വിട്ടുമാറാത്ത സമ്മർദ്ദം തുടങ്ങിയവയെല്ലാം ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് വിദഗ്ധർ പറയുന്നു. ഈ കഴിഞ്ഞ വർഷങ്ങളിൽ ഹൃദയാഘാതം മൂലം ആശുപത്രിയിൽ എത്തുന്ന രോഗികളുടെ പ്രായത്തിൽ വലിയ മാറ്റം കണ്ടതായി വിദഗ്ധർ അഭിപ്രായപ്പെട്ടു. മുമ്പ് അറുപതുകളിലും എഴുപതുകളിലും ഉള്ള ആളുകളിൽ ആയിരുന്നു ഹൃദയാഘാതം കൂടുതൽ കണ്ടിരുന്നതെങ്കിൽ ഇന്നത് ഇരുപതുകളിലും മുപ്പതുകളിലുമാണ്. കോർപ്പറേറ്റ് ജീവിതശൈലിക്ക് ഇതിൽ പ്രധാന പങ്കുണ്ടെന്ന് വിദഗ്ധർ പറയുന്നു.

ജോലി സ്ഥലങ്ങളിൽ വലിയ സമ്മർദ്ദം അനുഭവിക്കുന്നവരാണ് പലരും. ഇതുകൂടാതെ മണിക്കൂറുകളോളം തുടർച്ചയായി ഇരുന്നുകൊണ്ടുള്ള ജോലിയും. ഇതും വലിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുന്നതായി ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

അടുത്തത്‌, മോശം ഭക്ഷണക്രമമാണ്. അൾട്രാ-പ്രോസസ് ചെയ്തതും ഉയർന്ന സോഡിയം അടങ്ങിയതുമായ ഭക്ഷണങ്ങൾ കഴിക്കുന്നതും ഹൃദ്രോഗങ്ങൾക്ക് കാരണമാകുന്നു. ഉറക്കമില്ലായ്മയും വില്ലനായി മാറാറുണ്ട്.

ജോലി സമയത്ത് തുടർച്ചയായി ഇരിക്കുന്നത് ഒഴിവാക്കി ഇടക്ക് എഴുന്നേറ്റ് നടക്കുക, ശരിയായ ഭക്ഷണക്രമം പിന്തുടരുക, മതിയായ ഉറക്കം, വ്യായാമം തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നത് ഒരു പരിധി വരെ നിങ്ങളുടെ ഹൃദയാരോഗ്യം സംരക്ഷിക്കാം സഹായിക്കുമെന്ന് ആരോഗ്യവിദ​ഗ്ധർ പറയുന്നു.