ടാൻസാനിയ സന്ദർശനത്തിനിടെ എൻ.കെ.പ്രേമചന്ദ്രൻ എം പിയുടെ കൈയ്ക്ക് പൊട്ടലേറ്റു

ടാൻസാനിയ സന്ദർശനത്തിനിടെ എൻ.കെ.പ്രേമചന്ദ്രൻ എം.പിയ്ക്ക് പരുക്ക്. ശുചിമുറിയിൽ നിന്ന് ഇറങ്ങുമ്പോൾ തെന്നി വീഴുകയായിരുന്നു.കൈയ്ക്ക് പൊട്ടലേറ്റ എംപിക്ക് ഡോക്ടേഴ്സ്
ശസ്ത്രക്രിയ നിർദേശിച്ചു. ശസ്ത്രക്രിയക്കായി പ്രേമചന്ദ്രൻ നാളെ രാവിലെ ഡല്‍ഹിയില്‍ എത്തും.
ടാൻസാനിയയിൽ വെച്ച് നടക്കുന്ന ഐപിയു സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് വേണ്ടിയാണ് പ്രേമചന്ദ്രൻ എത്തിയത്.ഇന്ന് രാവിലെയാണ് സംഭവം. യാത്രയ്ക്കിടെ വഴിയോരത്തുള്ള ശുചിമുറിയിൽ നിന്ന് പുറത്തിറങ്ങവേയാണ് കാല് തെന്നി പരുക്ക് പറ്റിയത്. വീഴ്ചയിൽ അദ്ദേഹത്തിന്റെ ഇടതു കൈക്കുഴയ്ക്ക് പൊട്ടലേറ്റു. തുടർന്ന് ശസ്ത്രക്രിയയ്ക്ക് നിർദേശിക്കുകയായിരുന്നു. നിലവിൽ ടാൻസാനിയയിലെ ആശുപത്രിയിലാണ് എം പി.

