ഡേറ്റിംഗ് ആപ്പിലെ ലൈംഗികാതിക്രമം; തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്ക് പരാതി നൽകി പെൺകുട്ടി

ഡേറ്റിംഗ് ആപ്പിലെ ലൈംഗികാതിക്രമത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കും പരാതി നൽകി പെൺകുട്ടി. കോൾ പിക്ക് എന്ന അപ്പിനെതിരെയാണ് പരാതി നൽകിയത്. ഇമെയിൽ വഴിയാണ് യുവതി പരാതി നൽകിയത്. തമിഴ്നാട് മുഖ്യമന്ത്രിയുടെ പോർട്ടൽ മുഖേനയും പരാതി നൽകിയിട്ടുണ്ട്. ഇന്നലെ കൂട്ടുകാരി എന്ന ഡേറ്റിംഗ് ആപ്പ് ഉടമ വൈശാഖൻ പെൺകുട്ടിക്ക് നേരെ വധഭീഷണി നടത്തിയിരുന്നു. വാട്സ് ആപ്പ് കോളിലൂടെയാണ് ഭീഷണി മുഴക്കിയത്. ആപ്പിന്റെ മറവിൽ ലൈംഗിതിക്രമം നടക്കുന്ന വിവരം പുറത്തു പറഞ്ഞതിനായിരുന്നു ഭീഷണി. സൗഹൃദ സംഭാഷണങ്ങൾക്കായി എന്ന വ്യാജേന കേരളത്തിലെയും തമിഴ്നാട്ടിലെയും യുവതികളെ ആപ്പിലേക്ക് ഹോസ്റ്റുകളായി റിക്രൂട്ട് ചെയ്യുന്നുവെന്ന് പെൺകുട്ടി പരാതിയിൽ വ്യക്തമാക്കി. 18 വയസിന് താഴെയുള്ള ആൺകുട്ടികൾ ഈ ആപ്പ് ഉപയോഗിച്ച് വനിതകളോട് ശരീരഭാഗങ്ങൾ പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ടതായും മറ്റ് ലൈംഗിക ആവശ്യങ്ങൾ ഉന്നയിക്കുകയും ചെയ്യുന്നുവെന്നും പരാതിയിൽ പറയുന്നു. ആപ്ലിക്കേഷന്റെ പ്രവർത്തനത്തെക്കുറിച്ച് അടിയന്തര അന്വേഷണം നടത്തുക, ഉടമയ്ക്കും കൂട്ടാളികൾക്കുമെതിരെ കർശന നിയമനടപടി സ്വീകരിക്കുക, ഇരകളായ സ്ത്രീകളുടെ സുരക്ഷയും സ്വകാര്യതയും ഉറപ്പാക്കുക എന്നിവയാണ് പരാതിയിലെ പ്രധാന ആവശ്യങ്ങൾ.

