November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 15, 2026

വടകരയിൽ പോണ്ടിച്ചേരി മദ്യം പിടികൂടി; പ്രത്യേക പരിശോധന ക്രിസ്മസ് – പുതുവത്സരാഘോഷത്തിന് മുന്നോടിയായി

SHARE

കോ‍ഴിക്കോട്: വടകര റെയിൽവേ സ്റ്റേഷനിൽ വെച്ച് പൊലീസ് പോണ്ടിച്ചേരി മദ്യം പിടികൂടി. 20 ലിറ്റർ വിദേശ മദ്യമാണ് പിടികൂടിയത്. ക്രിസ്മസ് – പുതുവത്സര ആഘോഷങ്ങളോട് അനുബന്ധിച്ച് എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും സംയുക്തമായി നടത്തിയ പ്രത്യേക പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

അനധികൃത മദ്യക്കടത്ത് തടയുന്നതിനായി നടത്തിയ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായാണ് നടപടി. കോഴിക്കോട്ടെ, വടകര റെയിൽവേ സ്റ്റേഷനിലും സംഘം പ്രത്യേക പരിശോധന നടത്തുകയായിരുന്നു. അയൽ സംസ്ഥാനങ്ങളിൽ നിന്ന് ട്രെയിൻ മാർഗം വൻതോതിൽ മദ്യം കടത്താൻ സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

റെയിൽവേ സ്റ്റേഷൻ പരിസരങ്ങളിലും ട്രെയിനുകളിലും നടത്തിയ തിരച്ചിലിലാണ് 20 ലിറ്റർ പോണ്ടിച്ചേരി നിർമ്മിത വിദേശമദ്യം കണ്ടെത്തിയത്. വിൽപ്പനയ്ക്കായി എത്തിച്ചതായിരുന്നു ഇതെന്ന് അന്വേഷണ സംഘം അറിയിച്ചു. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.