November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് നവം: 20ന്

SHARE

കണ്ണൂർ: സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് നവം: 20ന് മന്ത്രി കായിക വകുപ്പ് മന്ത്രി ഒ.ജെ. ജനീഷ് ഉദ്‌ഘാടനം ചെയ്യുമെന്ന് അഡ്വ: സജീവ് ജോസഫ് എം എൽ എ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ചന്ദനക്കാംപാറഹൈസ്കൂൾ ഗ്രൗണ്ടിൽ രാവിലെ ഒമ്പത് മണിക്കാണ് ചാമ്പ്യൻഷിപ്പിന്റെ ഉത്ഘാടനം.സംസ്ഥാന വടംവലി അസോസിയേഷൻ്റെയും ദിശാദർശന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാനതല അണ്ടർ-19 വടംവലി ചാമ്പ്യൻഷിപ്പ് പയ്യാവൂർ ഗ്രാമപഞ്ചായത്തിലെ ചന്ദനക്കാംപാറയിൽ സംഘടിപ്പിക്കുന്നത്.
മന്ത്രിയുടെ മലയോര മേഖലയിലേക്കുള്ള ആദ്യ സന്ദർശനം കൂടിയാണിത്. തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ:ജോസഫ് പാംപ്ലാനി വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ചടങ്ങിൽ. സംസ്ഥാന വടംവലി അസോസിയേഷൻ പ്രസിഡൻ്റ് അബിൻ വർക്കി സമ്മാനദാനം നിർവഹിക്കും. ജില്ലാ, ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരും സംബന്ധിക്കും. സംസ്ഥാനത്തെ 14 ജില്ലകളിൽ നിന്നുള്ള ആൺകുട്ടികൾ, പെൺകുട്ടികൾ, മിക്‌സഡ് എന്നീ മൂന്ന് വിഭാഗങ്ങളിലായി 500ഓളം മത്സരാർത്ഥികൾ ചാമ്പ്യൻഷിപ്പിൽ മാറ്റുരയ്ക്കും. ഓരോ ജില്ലയേയും പ്രതിനിധീകരിച്ച്മൂന്നു ടീമുകളാണ്പങ്കെടുക്കുക. കായികരംഗത്ത് സംസ്ഥാനത്തിന് നിരവധി പ്രതിഭകളെ സംഭാവന ചെയ്ത നാടാണ് ചന്ദനക്കാംപാറ. കായിക മേഖലയിലൂടെ മുന്നൂറോളം പേരെ സർക്കാർ സർവീസുകളിലേക്ക്എത്തിച്ചപ്രദേശകൂടിയാണ് ചന്ദനക്കാംപാറയെന്ന് അദ്ദേഹം പറഞ്ഞു. ഇരിക്കൂർ നിയോജകമണ്ഡലത്തിൽ കായിക മേഖലയ്ക്ക് കൂടുതൽ ഊന്നൽനൽകി വരുംവർഷങ്ങളിൽ മികച്ചപദ്ധതികൾ ആവിഷ്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും ഇതിൻ്റെ ഭാഗമായാണ് മണ്ഡലത്തിൽ ആദ്യമായി സംസ്ഥാനതല വടംവലി ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നതിനായി വേദി തെരഞ്ഞെടുത്തതെന്നും എം.എൽ.എ അറിയിച്ചു. പയ്യാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സിന്ധു ബെന്നി, സ്കൂൾ മാനേജർ ഫാ: അബ്രഹാം മഠത്തിമ്യാലിൽ, ഹൈസ്കൂൾ പ്രധാനാധ്യാപിക മഞ്ജു ജെയിംസ്, സംസ്ഥാന കോഡിനേറ്റർ ടി പി അഷ്റഫ്, കമ്പവലി അസോ:ജോ സെക്രട്ടറി പി നാരായണൻ കുട്ടി എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.