November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 18, 2026

രാവിലെ ഇഡ്ഡലിയോ, ദോശയോ; ഉച്ചയ്ക്ക് പായസമടങ്ങുന്ന കേരളീയ സദ്യ, രാത്രിയിൽ കഞ്ഞിയും പയറും; ശബരിമല അന്നദാന മണ്ഡപത്തിൽ സദ്യ തുടങ്ങി.

SHARE

ശബരിമല മണ്ഡലകാല തീർഥാടനം ആരംഭിച്ചതോടെ തീർഥാടകർക്ക് രുചികരമായ കേരളീയ സദ്യ നൽകി തുടങ്ങി. പ്രഭാതഭക്ഷണവും അത്താഴവും ഉൾപ്പെടെ മൂന്നുനേരവും അന്നദാന മണ്ഡപത്തിൽ അയ്യപ്പഭക്തർക്ക് ഭക്ഷണം ലഭിക്കും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പുതിയ മെനുവുവാണ് ഇത്തവണ അന്നദാനത്തിന് നൽകുന്നത്. ദേവസ്വംബോർഡ് പ്രസിഡൻ്റ് കെ ജയകുമാറിൻ്റെ സാന്നിധ്യത്തിലാണ് അന്നദാനത്തിന് തുടക്കമായത്.

അയ്യപ്പസ്വാമിയുടെ ചിത്രത്തിന് മുന്നിൽ നിലവിളക്ക് കൊളുത്തി വിഭവങ്ങൾ പ്രത്യേകം നിവേദിച്ചുകൊണ്ടാണ് ഈ വർഷത്തെ അന്നദാനത്തിന് തുടക്കം കുറിച്ചത്.പ്രഭാതഭക്ഷണമായി ഇഡ്ഡലിയോ, ദോശയോ ഉൾപ്പെടെയുള്ള വിഭവങ്ങളും, ഉച്ചയ്ക്ക് പായസമടങ്ങുന്ന കേരളീയ സദ്യയും, രാത്രിയിൽ കഞ്ഞിയും പയറും അച്ചാറും പപ്പടവുമാണ് ഇത്തവണത്തെ പ്രത്യേകത. എല്ലാ ദിവസവും ഏതെങ്കിലും ഒരു മധുരപലഹാരം നിർബന്ധമായും ഉൾപ്പെടുത്തിയിട്ടുണ്ട്.ഇലയിൽ പായസം ഉൾപ്പടെയുള്ള കേരളീയ സദ്യ തീർഥാടനകാലം മുഴുവൻ വിളമ്പാനാണ് തീരുമാനമെന്ന് തിരുവിതാംകൂർ ദേവസ്വം പ്രസിഡൻ്റ് കെ ജയകുമാർ. ശരണഘോഷങ്ങളുടെ അകമ്പടിയിൽ ചൊവ്വാഴ്ച രാവിലെ മൂന്നു മണിക്ക് പുതിയ മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ നമ്പൂതിരി നടതുറന്നു. ഇപ്പോഴും വലിയ തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്.

ഇന്ന് 60,000ൽ അധികം തീർഥാടകർ വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരുന്നു. നിലയ്ക്കലിൽനിന്നും സ്പോട് ബുക്കിങ് വഴി വരുന്നവരും ഉണ്ട്. ഇക്കുറി പമ്പയിൽ സ്പോട് ബുക്കിങ് സംവിധാനം നിലവിലില്ല. അതേസമയം പരമ്പരാഗത കാനന പാത വഴിയുള്ള ഭക്തരും ഇന്നുമുതൽ എത്തിത്തുടങ്ങും. പതിനെട്ടാം പടി വഴി മിനിറ്റിൽ 75-80 പേരെ കയറ്റിവിടാനാണ് പോലീസിനു ലഭിച്ച നിർദേശം.ശബരിമല തീർഥാടകരുടെ സുരക്ഷയ്ക്കും ശുചിത്വത്തിനും വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ച് ദേവസ്വം ബോർഡ്. അന്നദാന മണ്ഡപത്തിൽ സിസിടിവി സ്ഥാപിക്കാൻ രാവിലെ മന്ത്രിയുടെ സാന്നിധ്യത്തിൽ കൂടിയ യോഗത്തിൽ ദേവസ്വം ബോർഡ് പ്രസിഡൻ്റ് നിർദ്ദേശിച്ചിരുന്നു. സിസിടിവി സ്ഥാപിക്കാനുള്ള നടപടികൾ അടിയന്തരമായി നിർവഹിക്കുകയായിരുന്നു.ഭക്തരുടെ സുരക്ഷ, ഭക്ഷണത്തിലെ ശുചിത്വം എന്നിവ ഉറപ്പുവരുത്തുന്നതിൻ്റെ ഭാഗമായാണിത്. കിച്ചൺ, മെസ് ഹാൾ, സ്റ്റാൾ, കോറിഡോർ എന്നിവിടങ്ങളിലായി 12 സിസിടിവികളാണ് വയ്ക്കുന്നത്. ദേവസ്വം വിജിലൻസും ദേവസ്വം ഉദ്യോഗസ്ഥരും ഇത് പരിശോധിക്കും. സന്നിധാനത്തെ അന്നദാന മണ്ഡപത്തിൽ ഒരു സമയം 5000 പേർ്ക്ക് ഭക്ഷണം നൽകുന്നതിനുള്ള ക്രമീകരണം നിലവിൽ ഒരുക്കിയിട്ടുണ്ട്.