ശബരിമലയിൽ തീർഥാടകരുടെ എണ്ണത്തിൽ വൻ കുറവ്; അന്വേഷിക്കാൻ എഡിജിപിക്ക് നിർദേശം നൽകി മന്ത്രി

പത്തനംതിട്ട: ശബരിമലയിൽ തീർഥാടകരുടെ എണ്ണം ഗണ്യമായി കുറയുന്നു. ശബരിമലയിൽ ഇന്നലെ ദർശനായ എത്തിയത് 46000 തീർഥാടകർ മാത്രമാണ്. ശബരിമലയില്‍ മണ്ഡലകാലത്ത് 80000 പേർക്കാണ് ദർശനത്തിന് അനുമതിയുള്ളത്. എന്നാൽ അതിൽ പകുതി ആളുകൾ മാത്രമാണ് സന്നിധാനത്ത് എത്തിയത്.
വെർച്വൽ ക്യൂ ബുക്കിംഗ് ഫുൾ ആയിട്ടും തീർഥാടകരുടെ എണ്ണം ഗണ്യമായി കുറയുന്നത് വൈരുദ്ധ്യമായി തുടരുകയാണ്. ശബരിമലയിൽ തീർഥാടകർ കുറഞ്ഞത് അന്വേഷിക്കാൻ എഡിജിപിക്ക് മന്ത്രി കെ മുരളീധരൻ നിർദേശം നൽകി. സാഹചര്യം പരിശോധിക്കാൻ ഇൻറലിജൻസ് വിഭാഗത്തോട് ദേവസ്വം ബോർഡ് നിർദേശിച്ചതായാണ് വിവരം.
ഒരു ദിവസം വിർച്വല്‍ ക്യൂ വഴിയുള്ള 66000വും സ്പോട്ട് ബുക്കിങ് വഴി 14000വും അടക്കം 80000 പേർക്കാണ് ശബരിമലയില്‍ ദർശനത്തിന് അനുമതി നൽകിയിട്ടുള്ളത്. മണ്ഡല മകര വിളക്ക് തീർഥാടനം തുടങ്ങിയതിന് പിന്നാലെ വെർച്വല്‍ ക്യൂ മുഴുവൻ ബുക്കിങ് ആയ നിലയാണ്. നിലവില്‍ ഡിസംബർ 25 വരെ വിർച്യല്‍ ക്യൂ ഒഴിവില്ല. എന്നാല്‍ ഓരോ ദിവസവും ബുക്ക് ചെയ്തവരില്‍ പകുതിയോളം മാത്രമേ നേരിട്ട് ദർശനം നടത്തുന്നുള്ളൂ.

