അടുത്ത ചർച്ചയിലും പരിഹാരം ഉണ്ടാകുമെന്ന പ്രതീക്ഷയില്ല; സർക്കാരിൻറെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ജയകൃഷ്ണൻ ഇന്ന് തലമുണ്ഡനം ചെയ്യും

ചർച്ചയുടെ പേരിൽ മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രിയും സമരത്തെ പൊളിക്കാനാണ് ശ്രമിച്ചതെന്ന് എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സ്. റിട്ടയർമെൻറ് ആനുകൂല്യം നൽകാമെന്ന ഫോർമുല പൊതു വിദ്യാഭ്യാസ മന്ത്രിയാണ് മുന്നോട്ടുവെച്ചതെന്ന് ഉദ്യോഗാർത്ഥി ജയകൃഷ്ണൻ. അടുത്ത ചർച്ചയിലെങ്കിലും പരിഹാരം ഉണ്ടാക്കുമെന്ന പ്രതീക്ഷ നഷ്ടമായെന്നും സമരസമതി നേതാക്കൾ. സർക്കാരിൻറെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ഇന്ന് നിരാഹാരം ഇരിക്കുന്ന ഉദ്യോഗാർത്ഥി ജയകൃഷ്ണൻ തലമുണ്ഡനം ചെയ്ത് പ്രതിഷേധിക്കും. കഴിഞ്ഞ ദിവസം നടന്ന ചർച്ചയിലൂടെ സമരത്തെ അടിച്ചമർത്താനാണ് മുഖ്യമന്ത്രിയും പൊതു വിദ്യാഭ്യാസ മന്ത്രിയും ശ്രമിച്ചതെന്ന് ഉദ്യോഗാർത്ഥികൾ പറഞ്ഞു. റിട്ടയർമെൻറ് വേക്കൻസി തങ്ങൾക്ക് നൽകാമെന്ന ആശയം മുന്നോട്ടുവെച്ചത് മന്ത്രിയാണ്. എന്നാൽ ഞങ്ങൾ രണ്ട് വർഷത്തെ റിട്ടയർമെൻറ് വേക്കൻസി ആവശ്യപ്പെട്ടതായി സർക്കാർ ചിത്രീകരിക്കുകയാണെന്ന് ഉദ്യോഗാർത്ഥികൾ വ്യക്തമാക്കി. റിട്ടയർമെൻറ് ഫോർമുല പൂർണമായും സർക്കാരിൻറെ മാത്രം ഫോർമുലയാണെന്നും തങ്ങളുടെ ആവശ്യം അനുപാതം കുറയ്ക്കണം എന്നത് ആണെന്നും ഉദ്യോഗാർത്ഥി ജയകൃഷ്ണൻ പറഞ്ഞു. തന്ത്രപരമായ നീക്കത്തിലൂടെ സമരം പൊളിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും ഇവർ വിമർശിച്ചു. കണ്ണിൽ ചോരയില്ലാത്ത നിലപാടാണ് സർക്കാർ തുടരുന്നതെന്നും സർക്കാരിൻറെ ഇരട്ടത്താപ്പിനെതിരെ ഇന്ന് തമുണ്ഡനം ചെയ്ത് പ്രതിഷേധം അറിയിക്കുമെന്നും ജയകൃഷ്ണൻ വ്യക്തമാക്കി. ചർച്ചയുടെ പേരിൽ സമയം നീട്ടികൊണ്ടുപോകുന്നതിലും സമരസമിതിക്ക് ആശങ്കയുണ്ട്. വിഷയത്തിൽ അടിയന്തര പ്രധാന്യത്തോടെ പരിഹാരം കാണാതെ നിരാഹാരം നീട്ടിക്കൊണ്ടുപോപ്പോയി സർക്കാർ സമരം അടിച്ചമർത്താനാണ് ശ്രമിക്കുന്നതെന്ന് ഉദ്യോഗാർഥികൾ ചൂണ്ടിക്കാട്ടി. അനിശ്ചിതക്കാല സമരം തുടങ്ങി 137-ാം ദിവസം ആയിട്ടും നിരാഹാര സമരം 25 ദിവസത്തിലെത്തിയിട്ടും പ്രശ്നം പരിപരിക്കാത്ത സർക്കാർ നയത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് സമരക്കാരുടെ തീരുമാനം.

