November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

എംഡിഎംഎയുമായി വയനാട് സ്വദേശി എക്സൈസ് പിടിയിൽ.

SHARE

കണ്ണൂർ ▾പള്ളിക്കുന്നിന് സമീപം എടച്ചേരിയിൽ നടന്ന പരിശോധനയിൽ 6.67 ഗ്രാം എം ഡി എം എയുമായി യുവാവിനെ എക്സൈസ് സംഘം പിടികൂടി.

വയനാട് തലപ്പുഴ സ്വദേശി എം എം ആഷിഫ് (31) ആണ് അറസ്റ്റിലായത്. എക്സൈസ് എൻഫോഴ്‌സ്‌മെന്റ് & ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡിലെ ഇൻസ്പെക്ടർ വി വി സിയാദിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

എക്സൈസ് കമ്മീഷണർ സ്ക്വാഡ് അംഗങ്ങളായ പി വി ഗണേഷ് ബാബു, പി പി സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് കണ്ണൂർ ടൗൺ, പള്ളിക്കുന്ന് ഭാഗങ്ങളിൽ നടത്തിയ നീക്കത്തിലാണ് പ്രതി വലയിലായത്.

അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) മാരായ സി പുരുഷോത്തമൻ, സി അജിത്ത്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ്) പി പി സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ പി വി ഗണേഷ് ബാബു, എം വി സുജേഷ്, ശ്യാംരാജ്, സി ജിജീഷ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.