November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 20, 2026

ഇറാനെതിരായ യുദ്ധത്തില്‍ ഒരു കാര്യത്തിലും തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ല; ഡോണള്‍ഡ് ട്രംപ്.

SHARE

ഇറാനെതിരായ യുദ്ധത്തില്‍ ഒരു കാര്യത്തിലും തിടുക്കപ്പെട്ട് തീരുമാനമെടുക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വര്‍ഷാരംഭത്തിനുശേഷം എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാമെന്നും ട്രംപ് പറയുന്നു. അതിനിടെ, ഇറാനെതിരായ യുദ്ധത്തില്‍ ട്രംപിന്റെ അധികാരങ്ങള്‍ നിയന്ത്രിക്കാനുള്ള യുദ്ധാധികാര പ്രമേയം യു എസ് സെനറ്റ് തള്ളി. നേരത്തെ ജനപ്രതിനിധി സഭ പാസാക്കിയ യുദ്ധാധികാര പ്രമേയമാണ് സെനറ്റില്‍ വോട്ടിനിട്ടത്. 48നെതിരെ 51 വോട്ടുകള്‍ക്കാണ് സെനറ്റ് പ്രമേയം പരാജയപ്പെടുത്തിയത്.

ഇറാന്‍ വിഷയത്തില്‍ തിടുക്കപ്പെട്ട ഒരു തീരുമാനത്തിലേക്ക് ഞാനില്ല. വര്‍ഷാരംഭത്തിനു ശേഷം അതിനെക്കുറിച്ച് സംസാരിക്കാം – ട്രംപ് പ്രതികരിച്ചു. ടെഹ്റാനുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെയാണ് ട്രംപിന്റെ ഈ പരാമര്‍ശങ്ങള്‍ വരുന്നത്. ഇറാനെതിരെ നാവിക ഉപരോധവും സാമ്പത്തിക സമ്മര്‍ദ്ദവും തുടരുന്നതിനൊപ്പം, ഇസ്രായേലുമായി ചേര്‍ന്ന് വീണ്ടും ആക്രമണങ്ങള്‍ നടത്തുന്നതിനുള്ള സാധ്യതയും വാഷിംഗ്ടണ്‍ പരിഗണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, ഇറാന്‍ ജൈവായുധവും രാസായുധങ്ങളും നിര്‍മിക്കുന്നുണ്ടെന്ന അമേരിക്കന്‍ അവകാശവാദങ്ങള്‍ ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്മായേല്‍ ബഗായ് തള്ളി. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം തുടരാന്‍ അനുവദിക്കില്ലെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പ്രതികരിച്ചു. ഹോര്‍മുസ് കടലിടുക്കില്‍ അനധികൃത പാതയിലൂടെ സഞ്ചരിക്കുന്നതിനിടെ മൈനുകളില്‍ ഇടിച്ച് രണ്ട് സൂപ്പര്‍ ടാങ്കറുകള്‍ കത്തിച്ചതായി ഐആര്‍ജിസി നാവികസേനയും വെളിപ്പെടുത്തി.