എ പി അനിൽ കുമാറിനും, സണ്ണി ജോസഫിനും എതിരെ അധിക്ഷേപ കമന്റുകളും പോസ്റ്റുകളും; പിന്നിൽ വി ഡി സതീശൻ ക്യാമ്പെന്ന് വിമർശനം

കോൺഗ്രസിൽ സൈബർ ചേരി പോര് മുറുകുന്നു. എ പി അനിൽ കുമാറിനും, കെ പി സി സി അധ്യക്ഷനും മന്ത്രിയുമായ സണ്ണി ജോസഫിനും എതിരെ അധിക്ഷേപ കമന്റുകളും പോസ്റ്റുകളും ഉയരുകയാണ്. പിന്നിൽ വി ഡി സതീശൻ ക്യാമ്പെന്ന് വിമർശനം ഉയരുന്നുണ്ട്. മന്ത്രിസഭാ യോഗത്തിലെ തർക്കം പുറത്തു വന്നതിൽ കോൺഗ്രസിൽ പഴിചാരലെന്നാണ് റിപ്പോർട്ട്. വാർത്ത പുറത്തുവിട്ടത് വിഡി പക്ഷത്തെ മന്ത്രിയെന്ന് കെ സി അനുകൂലികൾ ചൂണ്ടികാട്ടി. എന്നാൽ വി.ഡി വിഭാഗത്തിൻ്റെ വാദം കെ സി പക്ഷ മന്ത്രിമാരുടെ നീക്കമെന്നാണ്. മന്ത്രിസഭാ യോഗത്തിന് മുമ്പ് കെ സി വിഭാഗം ചർച്ച നടത്തിയെന്നും ആരോപണം ഉയരുന്നുണ്ട്. മന്ത്രിസഭയിലെ തർക്കം മുഖ്യമന്ത്രി വി ഡി സതീശൻ അടക്കമുള്ളവർ തുറന്ന് പറഞ്ഞിരുന്നു. ജനാധിപത്യ സൗന്ദര്യമെന്നായിരുന്നു വി ഡി സതീശൻ്റെ ന്യായീകരണം. അഭിപ്രായം വ്യത്യാസം വ്യക്തമാക്കിയ സണ്ണി ജോസഫ് തീരുമാനങ്ങൾ ഏകപക്ഷീയമാക്കുന്നത് ശരിയല്ലെന്ന് ചൂണ്ടികാട്ടി മുഖ്യമന്ത്രിക്കെതിരെയും രംഗത്തെത്തിയിരുന്നു.

