ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കരുത് എന്നതിനുദാഹരണമാണ് യുഡിഎഫ് ഗവൺമെൻ്റ്: പിണറായി വിജയൻ

ഒരു സർക്കാർ എങ്ങനെ പ്രവർത്തിക്കരുത് എന്നതിനുദാഹരണമാണ് യുഡിഎഫ് ഗവൺമെൻ്റെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. സർക്കാർ ജീവനക്കാരുടെ സെക്രട്ടേറിയേറ്റ് വളയൽ സമരത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
മന്ത്രിസഭയിൽ പരസ്പര വിശ്വാസം നഷ്ടപ്പെടുന്ന കാഴ്ചയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി. ഉദ്യോഗസ്ഥരെ ശത്രുപക്ഷത്ത് എന്ന നിലയിലാണ സർക്കാർ കാണുന്നത്. അങ്ങനെയൊരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടാകാൻ പാടില്ല. സർക്കാറിന് വേണ്ടി കാര്യങ്ങൾ നിർവഹിക്കുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥൻ. അവർ സർക്കാരിന്റെ ഭാഗമാണ്. അവരെ സർക്കാർ വിശ്വാസത്തിൽ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥലമാറ്റ കാര്യത്തിൽ പൊതുമാനദണ്ഡങ്ങൾ ഉണ്ടായിരുന്നു. ജീവനക്കാരെ ബോധപൂർവ്വം ബുദ്ധിമുട്ടിക്കുന്ന നടപടി സ്ഥലംമാറ്റത്തിലൂടെ ഉണ്ടായില്ല. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് അവർക്ക് പരാതികൾ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടികാട്ടി. എന്നാൽ ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ഉദ്യോഗസ്ഥരെ തലങ്ങും വിലങ്ങും സ്ഥലംമാറ്റുകയാണ്. സ്ഥലംമാറ്റം രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമാണ്. അഴിമതിക്ക് കളം ഒരുക്കുകയാണെന്നും സർക്കാർ അധികാരം വിവേചനപൂർവ്വം ഉപയോഗിക്കേണ്ടതാണെന്നും പ്രതിപക്ഷ നേതാവ് കൂട്ടിചേർത്തു.

