കമ്മാരൻ നമ്പ്യാരെ അനുസ്മരിച്ചു

ഇരിട്ടി: പ്രമുഖ സോഷ്യലിസ്റ്റും ജനതാദൾ മുൻ ജില്ലാ വൈസ് പ്രസിഡണ്ടുമായിരുന്ന ഇരിട്ടിയിലെ വി. കമ്മാരൻ നമ്പ്യാരുടെ പതിനാലാമത് ചരമവാർഷിക ദിനാചരണം ആർ ജെ ഡി പേരാവൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിട്ടിയിൽ നടന്നു. ആർ ജെ ഡി പേരാവൂർ നിയോജകമണ്ഡലം പ്രസിഡണ്ട് എ. കെ ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ ആർ ജെ ഡി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി സി.വി.എം
വിജയൻ ചരമദിനാചരണം ഉൽഘാടനം ചെയ്തു. ദിനാചരണത്തോടനുബന്ധിച്ച് കമ്മാരൻ നമ്പ്യാർ അനുസ്മരണം നടന്നു. യോഗത്തിൽ കെ. പ്രദീപ്കുമാർ, കെ. ബി ജെയിംസ്, കൂട്ട ഭാസ്കരൻ. കെ, ജെ സജ്ഞയൻ, എൻ പി. തോമസ്, പി. കുഞ്ഞികൃഷ്ണൻ പി.കെ ഗോവിന്ദൻകുട്ടി തുടങ്ങിയവർ സംസാരിച്ചു. എൻ. എൻ ബാലകൃഷ്ണൻ സ്വാഗതവും പറഞ്ഞു.

