കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചെന്ന് പരാതി.

കാസർഗോഡ്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കിടെ രോഗി മരിച്ചെന്ന് പരാതി. ചീമേനി ചെമ്പ്രകാനം സ്വദേശിനി വി വി മാധവി (72) ആണ് മരിച്ചത്. ഓപ്പറേഷൻ തിയറ്ററിന് പുറത്ത് ഇറക്കുമ്പോഴേക്കും മരിച്ച നിലയിൽ കണ്ടുവെന്നാണ് പരാതി. ഇന്നലെയാണ് ഹെർണിയ ശസ്ത്രക്രിയക്ക് കൊണ്ട് വന്ന് അഡ്മിറ്റ് ആക്കിയത്. ഇന്ന് രാവിലെ 7. 50 മണിക്ക് ഓപ്പറേഷൻ തിയേറ്ററിൽ കയറ്റി. രണ്ടു മണിക്ക് പുറത്ത് ഇറക്കുമ്പോഴേക്കും മരിച്ച നിലയിൽ കണ്ടുവെന്ന് ആണ് പരാതി. മണിക്കൂറുകൾ കഴിഞ്ഞിട്ടും മരണ വിവരം ബന്ധുക്കളെ അറിയിച്ചില്ലെന്ന് പരാതി.ഓപ്പറേഷൻ തിയറ്ററിലേക്ക് കൊണ്ടുപോയ മാധവിയെ ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് എത്തിക്കാതിരുന്നതോടെ കുടുംബം അന്വേഷിക്കുകയായിരുന്നു. പിന്നാലെയാണ് മാധവിയെ ഓപ്പറേഷൻ തിയറ്ററിൽ നിന്ന് പുറത്തിറക്കുന്നത്. മാധവി മരിച്ചതായുള്ള വിവരം ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചിരുന്നു. ആശുപത്രി സൂപ്രണ്ടിനെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്ഐ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ നടപടി ആവശ്യപ്പെട്ടാണ് ഡിവൈഎഫ്ഐ പ്രതിഷേധം. ഡിഎംഒയ്ക്ക് റിപ്പോർട്ട് കൈമാറിയെന്നാണ് സൂപ്രണ്ട് പ്രതിഷേധക്കാരെ അറിയിച്ചത്.

