റാസൽ ഖൈമ വാഹനാപകടത്തിൽ മരിച്ചവരിൽ തലശേരി സ്വദേശിനിയായ യുവതിയും .

SHARE

യുഎഇയിലെ റാസൽഖൈമ ബസ് അപകടത്തിൽ തലശ്ശേരി സ്വദേശിനിയുടെ മരണം സ്ഥിരീകരിച്ച് കുടുംബം.

ദുബൈയിൽ ജോലി ചെയ്യുന്ന തലശ്ശേരി മനേക്കരയിലെ സമൃദ് നിവാസിൽ സങ്കീർത്ത സുരേഷ് (26) ആണ് മരിച്ചത്.

പുതിയ ജോലിക്ക് വിസ മാറാൻ ഒമാനിൽ പോയി വരുന്നതിനിടെയാണ് അപകടം. ആന്ധ്രാ സ്വദേശി വിനോദ് കുമാറിന്റെ മരണവും സ്ഥിരീകരിച്ചു. 13 പേർ മരിച്ച അപകടത്തിൽ കൂടുതൽ മലയാളികൾ ഉണ്ടെന്നാണ് സൂചന. മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.