കൊളംബസ് എഫ്‌സിയോട് തോല്‍വി; എംഎല്‍എസില്‍ നിന്ന് ഇന്റര്‍ മയാമി പുറത്ത്

SHARE

കൊളംബസ് എഫ്സിയോട് അവരുടെ തട്ടകത്തില്‍ ഒരു ഗോളിന്റെ പരാജയം ഏറ്റുവാങ്ങിയതോടെ ഇന്റര്‍ മയാമി പ്ലേ ഓഫിലെ റൗണ്ട് ഓഫ് 16-ല്‍ നിന്ന് പുറത്തായി. ഇതോടെ ഈ വര്‍ഷം ലയണല്‍ മെസ്സിയുടെയും മത്സരങ്ങളെല്ലാം അവസാനിച്ചു. അതേ സമയം ഈ വര്‍ഷം 50 മത്സരങ്ങള്‍ക്കായി കളത്തിലിറങ്ങിയ മെസ്സി 41 ഗോളുകള്‍ സ്വന്തം പേരിലാക്കി. ഇതിന് പുറമെ 21 ഗോളുകള്‍ക്ക് വഴിയൊരുക്കിയിട്ടുമുണ്ട്. ഇന്റര്‍മയാമിക്ക് വേണ്ടി 38 മാച്ചുകളിലാണ് മെസി കളിച്ചത്. ഇതില്‍ 30 ഗോളുകള്‍ നേടിയതിനൊപ്പം 16 അസിസ്റ്റുകളും നല്‍കി. അര്‍ജന്റീനക്കായി പന്ത്രണ്ട് മത്സരങ്ങളാണ് മെസി കളിച്ചത്. പത്ത് ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ചു.