ദുബൈയിലുള്ള കെ സുധാകരന് എംപിയുടെ യാത്ര തടയാന്‍ ശ്രമമെന്ന ഗുരുതര ആരോപണവുമായി കുടുംബം

ദുബൈയിലുള്ള കെ സുധാകരന് എംപിയുടെ യാത്ര തടയാന്‍ ശ്രമമെന്ന ഗുരുതര ആരോപണവുമായി കുടുംബം. പിതാവിനെ കാണാന്‍ ഡോക്ടര്‍ അനുവദിക്കുന്നില്ലെന്നും ബോസ് വിളിച്ചെന്ന് ഡോക്ടര്‍ പറഞ്ഞെന്നുമാണ് മകന് സന്‍ജോഗ് സുധാകരന്റെ പ്രതികരണം. ദുബൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് കെ സുധാകരന്. അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോകാനാണ് കെ സുധാകരന് എംപിയും കുടുംബാംഗങ്ങളും UAEയില്‍ എത്തിയത്. മണ്ഡലപുനര്‍നിര്‍ണയ ബില്‍ നാളെ ലോക്സഭയില്‍ എത്താനിരിക്കെ കെ സുധാകരനോട് മടങ്ങിവരാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിക്കുകയായിരുന്നു. ഇതിനിടെയാണ് കുടുംബത്തിന്റെ ഗുരുതര ആരോപണം. പിന്നില്‍ വലിയ രാഷ്ട്രീയ നീക്കമെന്നും ബോസ് വിളിച്ചെന്ന് ഡോക്ടര്‍ പറഞ്ഞതായും കുടുംബം. ചികിത്സ തുടരണമെന്ന് ആവശ്യപ്പെടുകയും ഇന്നലെ ഐസിയുവിലേക്ക് മാറ്റുകയും ചെയ്തു. ഭാര്യയെ പോലും കെ സുധാകരനെ കാണാന്‍ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. അതേസമയം ഡല്‍ഹിയിലേക്ക് മടങ്ങാനുള്ള ശ്രമം തുടരുകയാണ് കുടുംബം.

