സൗണ്ട് സ്റ്റിക്കറുകൾ ഷെയർ ചെയ്താൽ വാട്സ്ആപ്പ് ബാൻ ആവുമോ? കാരണങ്ങൾ ഇവയാണ്

വാട്സ്ആപ്പിൽ പുതിയതായി അവതരിപ്പിച്ച സൗണ്ട് സ്റ്റിക്കറുകൾ ഉപയോഗിച്ചവരുടെ അക്കൗണ്ടുകൾ നിരോധിക്കപ്പെട്ടതായി പലരും ഉന്നയിക്കുന്നുണ്ട്. ഇഷ്ടപ്പെട്ട ശബ്ദങ്ങളും സിനിമാ ഡയലോഗുകളും ഉൾപ്പെടുത്തി സ്റ്റിക്കറുകൾ നിർമിക്കാൻ നിരവധി ഉപയോക്താക്കളാണ് തേർഡ് പാർട്ടി വെബ്സൈറ്റുകളെയും ടൂളുകളെയും ആശ്രയിക്കുന്നത്. എന്നാൽ ഇത്തരം ടൂളുകൾ ഉപയോഗിക്കുന്നത് വാട്സ്ആപ്പ് അക്കൗണ്ടുകൾ താത്ക്കാലികമായോ സ്ഥിരമായോ നിരോധിക്കപ്പെടാൻ കാരണമാകുമെന്നാണ് മുന്നറിയിപ്പ്.
അക്കൗണ്ടുകൾ നിരോധിക്കപ്പെടാനുള്ള നാല് പ്രധാന കാരണങ്ങൾ
1- സൗണ്ട് സ്റ്റിക്കർ ഫീച്ചർ ഇപ്പോൾ ലഭ്യമായത് ബീറ്റയിലായതിനാൽ എല്ലാവർക്കും ഇത് ലഭിക്കില്ല. അതുകൊണ്ട് തന്നെ ഓഡിയോ സ്റ്റിക്കറുകൾ ലഭിക്കാൻ പലരും തേർഡ് പാർട്ടി ആപ്പുകളെയാണ് ആശ്രയിക്കുന്നത്. ഇതും വാട്സ്ആപ്പ്, ആ നമ്പർ ബാൻ ചെയ്യുന്നതിന് കാരണമാകും.
2- പബ്ലിക്ക് ഗ്രൂപ്പുകളിലോ മറ്റോ മോഷം വാക്കുകൾ ഉള്ള സ്റ്റിക്കറുകൾ ഷെയർ ചെയ്താലും പണി കിട്ടും. അത് ആരെങ്കിലും റിപ്പോർട്ട് അടിക്കുന്നതും ബാനാവാൻ കാരണമാകും.
3- പുറത്ത് നിന്നുള്ള ഫയലുകൾ ഉപയോഗിച്ചാണ് പലരും സ്റ്റിക്കറുകൾ നിർമിക്കുന്നത്. ഇതും സുരക്ഷിതമല്ല.
4- കുറഞ്ഞ സമയത്തിനുള്ളിൽ ധാരാളം സ്റ്റിക്കറുകൾ അയക്കുന്നത്
വളരെ കുറഞ്ഞ സമയത്തിനുള്ളിൽ അല്ലെങ്കിൽ ഒരുമിച്ച് ഒരുപാട് ഗ്രൂപ്പുകളിലേക്കോ ആളുകളിലേക്കോ സ്റ്റിക്കറുകൾ അയക്കുന്നത് വാട്സ്ആപ്പ് ബാൻ ആവാൻ കാരണമാകുമെന്നും അഭിപ്രായമുണ്ട്. ഇതിനെ വാട്സ്ആപ്പ് സ്പാം ആയി കാണുന്നു എന്നതാണ് കാരണം.
സൗണ്ട് സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് രസകരമാണെങ്കിലും അതിനായി അക്കൗണ്ടിന്റെ സുരക്ഷയും സ്വകാര്യതയും അപകടത്തിലാക്കരുത്.

