March 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
3031  
March 15, 2026

നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം; കറക്ഷന്‍ വിന്‍ഡോ തുറന്നു

SHARE

നീറ്റ് യു.ജി 2024 അപേക്ഷകള്‍ തിരുത്താന്‍ അവസരം. അപേക്ഷകള്‍ തിരുത്താനുള്ള കറക്ഷന്‍ വിന്‍ഡോ തുറന്നു. മാര്‍ച്ച് 18 തിങ്കളാഴ്ച്ച മുതലാണ് അപേക്ഷ തിരുത്താനുള്ള അവസരം. ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് തിരുത്താനുള്ള അവസരം.മാര്‍ച്ച് 20 രാത്രി 11.50 വരെ അപേക്ഷകള്‍ തിരുത്താനുള്ള അവസരമുണ്ട്. ഇതിന് ശേഷം തിരുത്താനുള്ള അവസരം ലഭിക്കില്ല. തിരുത്തിയതിന് ശേഷം അപേക്ഷയുടെ ഒരു കോപ്പി ഭാവി ആവശ്യങ്ങള്‍ക്കായി സൂക്ഷിച്ചു വെയ്ക്കേണ്ടതാണ്.രാജ്യത്തെ 14 സെന്ററുകളിലായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി മെയ് 5നാണ് നീറ്റ് യു.ജി പരീക്ഷ നടത്തുന്നത്.  കൂടുതൽ വിവരങ്ങൾക്ക്  ഔദ്യോഗിക വെബ്‌സൈറ്റായ  https://neet.nta.nic.in/ സന്ദർശിക്കാം