ഒരുമിച്ച് മുന്നോട്ട്: ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു

1 min read
SHARE

തിരുവനന്തപുരത്ത് ഭിന്നശേഷിക്കാർക്കായി വാക്കത്തോൺ സംഘടിപ്പിച്ചു. ടെക്നോപാർക്കിലെ സ്നേഹ എന്ന സംഘടന, ജഗതി ജി.വി.എച്ച്.എസ് , ജ്യോതിർഗമയ, നിഷ്, കേഡർ, അക്ഷരവാദം, എ.കെ.ഡബ്ല്യു.ആർ.എഫ് എന്നിവർ ചേർന്ന് സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ഭിന്നശേഷിക്കാരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യം വെച്ചതെന്ന് സംഘാടകർ അറിയിച്ചു. ഭിന്നശേഷിക്കാരും  ഓട്ടിസം ബാധിതരും ഉൾപ്പടെ വാക്കത്തോണിന്റെ ഭാഗമായി. ഇന്ന് രാവിലെ  7 മണി മുതൽ 9 വരെയായിരുന്നു പരിപാടി. കവടിയാർ ജങ്ഷനിൽ നിന്നും ആരംഭിച്ച വാക്കത്തോൺ കനകക്കുന്ന് വരെ  നീണ്ടു.