August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 20, 2026

പായം,വള്ളിത്തോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പായം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി.

SHARE

ആശാ വർക്കർമാരുടെ സമരം, ഒത്തുതീർപ്പാക്കുക. അങ്കണവാടി ജീവനക്കാരുടെ വേതന വർദ്ധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് പായം,വള്ളിത്തോട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പായം പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. ഇരിട്ടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.എ.നസീർ ധർണ്ണ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് റഹീസ് കണിയറക്കൽ അദ്ധ്യക്ഷത വഹിച്ചു. തോമസ് വർഗ്ഗീസ്, മട്ടിണി വിജയൻ, പി.സി.പോക്കർ,മിനി പ്രസാദ്, ബൈജു ആറാഞ്ചേരി, ഷൈജൻ ജേക്കബ്ബ്, മൂര്യൻ രവീന്ദ്രൻ, ടോം മാത്യു, രാജി സന്തോഷ്, ഫിലോമിന കക്കട്ടിൽ, ജാൻസി തോമസ്, ജോസ് മാടത്തിയിൽ, നാരോൻഹംസ, പൂവ്വക്കര ബാലകൃഷ്ണൻ, ജോസ് കൂട്ടി തുണ്ടത്തിൽ, കെ.നാരായണൻ തുടങ്ങിയവർ പ്രസംഗിച്ചു