പി.രഘുനാഥിൻ്റെ ചികിത്സയ്ക്കായി ഹീറോസ് എഫ്.സി.യുടെ സഹായഹസ്തം.

ഇരിട്ടി:അസുഖബാധിതനായിചികിത്സയിൽ കഴിയുന്ന കീഴൂർ സ്വദേശിയും മുൻ ഇരിട്ടി നഗരസഭ കൗൺസിലറുമായ പി.രഘുനാഥിൻ്റെ ചികിത്സാ സഹായ ഫണ്ടിലേക്ക് കീഴൂർ ഹീറോസ് ഫുട്ബോൾ ക്ലബ്ബ് സമാഹരിച്ച തുക കൈമാറി
കീഴൂരിൽ നടന്ന ചടങ്ങിൽ ഹീറോസ് എഫ്.സി.ഭാരവാഹികളായകെ.വി.നൗഷാദ്, പി.പി.മുജീബ്, നാസർ മണലിൽ, സി.ജാഫർ, ജംഷി പാന്നേരി ,മുജീബ് മണലിൽ, പി.വി.അൻവർ, ഫൈസൽ, ജാസി എന്നിവർ ചേർന്ന് നഗരസഭ കൗൺസിലറും ചികിത്സാ സഹായ കമ്മിറ്റിരക്ഷാധികാരിയുമായകെ.ശ്രീലേഷിന് തുക കൈമാറി
ചികിത്സാ സഹായ കമ്മിറ്റിഭാരവാഹികളായ കെ.പി.കുഞ്ഞി നാരായണൻ മാസ്റ്റർ, കെ.ജയപ്രകാശ് എന്നിവർസംബന്ധിച്ചു

