August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 11, 2026

കാണാതായ മലയാളി സൈനികനെ അന്വേഷിച്ച് പൊലീസ് സംഘം പൂനെയിലേക്ക്

SHARE

പൂനെയിൽ ജോലി ചെയ്തിരുന്ന കാണാതായ മലയാളി സൈനികനെ, അന്വേഷിച്ച് കേരള പൊലീസ് പൂനെയിലേക്ക്. സൈബർ വിദഗ്ധനുൾപ്പടെയുള്ള സംഘമാണ് പൂനെയിലേക്ക് പോകുന്നത്. മന്ത്രി എ കെ ശശീന്ദ്രൻ കാണാതായ വിഷ്ണുവിൻ്റെ പാവങ്ങാടുള്ള വീട് സന്ദർശിച്ചു. എലത്തൂർ എസ് ഐ യുടെ നേതൃത്വത്തിലുള്ള 4 അംഗ സംഘമാണ് പൂനെയിലെത്തി അന്വേഷണം നടത്തുക. മഹാരാഷ്ട്ര പോലീസുമായി ഇവർ ബന്ധപ്പെട്ടു. വിഷ്ണുവിൻ്റെ മൊബൈൽ ഫോൺ വിവരങ്ങൾ ശേഖരിച്ചു. അവസാനം, ടവർ ലൊക്കേഷൻ പൂനെ ലോണാവാലയിലാണ്. ഈ മാസം 16 ന് പുനെ സൈനിക കേന്ദ്രത്തിൽ സ്യൂട്ടി കഴിഞ്ഞാണ് വിഷ്ണു ഇറങ്ങിയത്. 17-ാം തീയതി കണ്ണൂരിൽ എത്തിയതായി വീട്ടുകാരെ അറിയിച്ചു. വന്ന വോയ്സ് മെസേജ് വിഷ്ണുവിൻ്റെതാണോ എന്നതിലും സംശയമുണ്ട്. കോഴിക്കോട് പാവങ്ങാട് സ്വദേശി വിഷ്ണുവിനായി ആർമി വിഭാഗവും അന്വേഷണം നടത്തുന്നു. മിലിട്ടറി ബോക്സിംഗ് ടീം താരമാണ് വിഷ്ണു. 9 വർഷമായി സേനയിലുണ്ട്. അടുത്ത മാസം 11 നാണ് വിവാഹം. വീട്ടുകാരെ മുൻകൂട്ടി അറിയിക്കാതെ വിഷ്ണു നാട്ടിലേക്ക് തിരിച്ചതും ദുരൂഹത വർധിപ്പിക്കുന്നു.