September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

ബൈ ബൈ സൂര്യ; ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും

SHARE

ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ പുതിയ നായകന്റെ കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നിര്‍ണായക ബിസിസിഐ അപെക്‌സ് കൗണ്‍സില്‍ യോഗം ഇന്ന് ഓണ്‍ലൈനായി ചേരും. സൂര്യകുമാര്‍ യാദവിനെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ലോകകപ്പ് നേടിയ ക്യാപ്റ്റന് ഇനി ടീമില്‍ പോലും ഇടമുണ്ടാകില്ല. ചാമ്പ്യന്‍സ് ട്രോഫി നേടിത്തന്ന രോഹിത് ശര്‍മയെ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്ന് മാറ്റയത് പോലെ മറ്റൊരു കടുംവെട്ട് തീരുമാനത്തിലേക്കാണ് ബിസിസിഐ നീങ്ങുന്നത്. മോശം ഫോം തുടരുന്ന സൂര്യകുമാര്‍ യാദവിനെ മാറ്റി അയര്‍ലന്‍ഡിനും ഇംഗ്ലണ്ടിനുമെതിരായ പരമ്പരയില്‍ പുതിയ ക്യാപ്റ്റനെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ശ്രേയസ് അയ്യരാണ് സാധ്യതകളില്‍ മുന്നില്‍. ഇന്ത്യന്‍ ട്വന്റി 20 ടീമിന്റെ സര്‍ക്കിളില്‍ പോലും നിലവില്‍ ഇല്ലാത്ത ശ്രേയസ് ക്യാപ്റ്റന്‍ പദവിയോടെയാകും നാലാം നമ്പറിലേക്കെത്തുക. കോച്ച് ഗൌതം ഗംഭീര്‍ സഞ്ജു സാംസണായി വാദിച്ചെങ്കിലും മലയാളി താരത്തിന് തിരിച്ചടിയായത് മുഖ്യ സെലക്ടര്‍ അജിത് അഗാര്‍ക്കറുടെ എതിര്‍പ്പാണ്. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ അര്‍ധസെഞ്ചുറിയടിച്ച് ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച സഞ്ജുവിന് സ്ഥിരതയില്ലെന്നാണ് അഗാര്‍ക്കര്‍ കണ്ട കുറ്റം. ഭാവി മുന്നില്‍ കണ്ട് യുവതാരം തിലക് വര്‍മയെ വൈസ് ക്യാപ്റ്റനാക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അയര്‍ലന്‍ഡ്, ഇംഗണ്ട് പരമ്പരകള്‍ക്കുള്ള ടീമുകളെ ശനിയാഴ്ചയായിരിക്കും പ്രഖ്യാപിക്കുക. ഏഷ്യന്‍ ഗെയിംസിനുള്ള ടീമിനേയും അന്ന് പ്രഖ്യാപിച്ചേക്കും. ഐപിഎല്ലിലെ മികച്ച താരമായി തെരെേഞ്ഞടുക്കപ്പെട്ട വൈഭവ് സൂര്യവംശി ടീമില്‍ ഇടംപിടിച്ചേക്കും.