September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

കുട്ടികളുടെ സുരക്ഷ; ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം; നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

SHARE

സ്കൂൾ തുറക്കുന്നതിന്റെ ഭാ​ഗമായി ടിപ്പർ വാഹനങ്ങളുടെ സമയത്തിൽ നിയന്ത്രണം ഏർപ്പെടുത്തി മോട്ടോർ വാഹന വകുപ്പ്. പുതുക്കിയ സമയക്രമം മോട്ടോർ വാഹന വകുപ്പ് പ്രസിദ്ധീകരിച്ചു. രാവിലെ 8 മുതൽ 10 മണി വരെയും വൈകിട്ട് 3 മുതൽ 5.30 വരെയുമാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. സ്കൂൾ, കോളേജ് കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായാണ് നിയന്ത്രണം.സ്കൂൾ സമയത്ത് ഗതാഗത കുരുക്ക് ഒഴിവാക്കുകയുമാണ് ലക്ഷ്യം. സ്കൂൾ പരിസരങ്ങളിൽ വാഹനങ്ങൾ പാർക്ക് ചെയ്യാനോ വഴിയോര കച്ചവടങ്ങൾക്കോ അനുവാദമില്ല. നിയമലംഘനം നടത്തിയാൽ വാഹനങ്ങൾ നീക്കം ചെയ്യുമെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. സ്കൂൾ വാഹനങ്ങൾക്ക് ഫിറ്റ്നസ്, പെർമിറ്റ് നിർബന്ധം. വാഹനങ്ങളിൽ സഹായികൾ ഉണ്ടായിരിക്കണം. സ്കൂൾ ബസുകൾ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ മാത്രം പാർക്ക് ചെയ്യണം. വിദ്യാർത്ഥികളെ കയറ്റുന്നതിനും ഇറക്കുന്നതിനും ക്യൂ സംവിധാനം ഏർപ്പെടുത്തണം. സ്കൂൾ സോണുകളിൽ വേഗത കുറച്ചു മാത്രം വാഹനങ്ങൾ ഓടിക്കണം. സ്കൂൾ സമയം അവസാനിക്കുന്നതിന് അരമണിക്കൂർ മുമ്പ് മാത്രമേ വാഹനങ്ങൾ സ്കൂളുകൾക്ക് സമീപം എത്തിക്കാവൂവെന്നും നിർദേശമുണ്ട്.