September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

പഴയങ്ങാടി കൂട്ടുമുഖം റോഡിൽ ഓട വൃത്തിയാക്കൽ ഊർജ്ജിതം: ചെയർപേഴ്സന്റെ ഇടപെടൽ.

SHARE

 

ശ്രീകണ്ഠപുരം: പൊടിക്കളം, കൂട്ടുമുഖം ഭാഗങ്ങളിൽ ഓട അടഞ്ഞ് മഴവെള്ളം റോഡിൽ കെട്ടിനിന്ന് ഗതാഗത തടസ്സവും ദുരിതവും ഉണ്ടായ സാഹചര്യത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ ന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരം ഓട വൃത്തിയാക്കൽ പ്രവർത്തികൾ ആരംഭിച്ചു. ജെ സി ബി ഉപയോഗിച്ച് ഓടയിലെ മാലിന്യങ്ങളും മണ്ണും നീക്കം ചെയ്ത് വെള്ളത്തിന്റെ ഒഴുക്ക് സുഗമമാക്കി. ടിപ്പർ ലോറികളിൽ മാലിന്യം നീക്കം ചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുകയാണ്.
മഴക്കാല പൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി മുൻസിപ്പാലിറ്റിയിലെ മുഴുവൻ ഓടകളും ഘട്ടം ഘട്ടമായി വൃത്തിയാക്കും. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ നോക്കേണ്ടത് നമ്മുടെ കടമയാണ് ചെയർപേഴ്സൺ അഡ്വ ഇ വി രാമകൃഷ്ണൻ പറഞ്ഞു. നാട്ടുകാർ പ്രവർത്തിയിൽ സംതൃപ്തി രേഖപ്പെടുത്തി.