September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 9, 2026

നാട്ടുകാരെ ബുദ്ധിമുട്ടിക്കരുത്! പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ട; നിയുക്ത മുഖ്യമന്ത്രിയുടെ നിർദ്ദേശം

SHARE

പൈലറ്റും എസ്കോർട്ടും ഒഴികെ മറ്റ് വാഹനങ്ങൾ വേണ്ടെന്ന് നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്റെ നിർദ്ദേശം. യാത്ര പോകുമ്പോൾ നാട്ടുകാരെ ബുദ്ധിമുട്ടിക്കരുതെന്നും , റോഡ് ബ്ളോക് ചെയ്യരുതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. എസ്കോർട്ടും വേണ്ടെന്ന നിലപാടും വി ഡി സതീശൻ സ്വീകരിച്ചെങ്കിലും പൊലീസ് അംഗീകരിച്ചില്ല.നവകേരള യാത്രക്ക് പിന്നാലെയാണ് മുൻമുഖ്യമന്ത്രിയുടെ യാത്ര സംബന്ധിച്ച് വലിയ ചർച്ചയുണ്ടായത്. മുഖ്യമന്ത്രിയുടെ പാസിങ് സമയത്ത് മണിക്കൂറുകളോളം റോഡ് ബ്ലോക്ക് ചെയ്യുന്നതിനെതിരെയും വിമർശനം ഉയർന്നിരുന്നു. മുഖ്യമന്ത്രി പോകുമ്പോൾ ട്രാഫിക് സിഗ്നൽ അടക്കം ഓഫും ചെയ്തിരുന്നു. എന്നാൽ വിഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുമ്പോൾ പുതിയ ശൈലി എത്തിക്കുകയാണ്.കഴിഞ്ഞദിവസം സംസ്ഥാന പൊലീസ് മേധാവി, ക്രമസമാധാന ചുമതലയുള്ള എഡിജിപി എന്നിവർ വിഡി സതീശനെ വീട്ടിൽ എത്തി കണ്ടിരുന്നു. ആ സമയത്ത് ഇത് സംബന്ധിച്ച് ചില നിർദേശങ്ങൾ നൽകിയിരുന്നതായാണ് ലഭിക്കുന്ന വിവരം. ഉന്ന പൊലീസ് ഉദ്യോ​ഗസ്ഥർ‌ക്ക് നിയുക്ത മുഖ്യമന്ത്രി തന്റെ സുരക്ഷാ വ്യൂഹം സംബന്ധിച്ച് നിർ​ദേശം നൽകി കഴിഞ്ഞു.