July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 22, 2026

സഹകരണ സംഘങ്ങളിലേയ്ക്ക് തുടർച്ചയായി മൂന്ന് തവണയിൽ കൂടുതൽ മത്സരിക്കാം; സർക്കാർ ഉത്തരവ് അംഗീകരിച്ച് ഹൈക്കോടതി

SHARE

സഹകരണ സംഘങ്ങളിലേയ്ക്ക് തുടർച്ചയായി മൂന്ന് തവണയിൽ കൂടുതൽ മത്സരിക്കുന്നതിന് ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സർക്കാർ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് നടപടി. ഇനിയുള്ള തെരഞ്ഞെടുപ്പുകളിൽ സ്റ്റേ ബാധകമാകും. സഹകരണ സംഘം ഭരണസമിതിയിലേക്ക് തുടര്‍ച്ചയായി മൂന്നുതവണയില്‍ കൂടുതല്‍ മത്സരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമഭേഗദതി നേരത്തെ സിംഗിള്‍ബെഞ്ച് റദ്ദാക്കിയിരുന്നു. ഇത്തരമൊരു വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സിംഗിള്‍ബെഞ്ച് വിധി.ഇത് ചോദ്യം ചെയ്ത് സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. നിയമ ഭേദഗതികളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധികൾ പരിശോധിക്കാതെയാണ് സിംഗിള്‍ ബെഞ്ച് ഉത്തരവെന്ന് സര്‍ക്കാര്‍ അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു.മാത്രമല്ല നിയമ ഭേദഗതി കൊണ്ടുവരാന്‍ നിയമസഭയ്ക്ക് അധികാരമുണ്ടെന്നും നിയമസഭ ഏക കണ്ഠമായി പാസ്സാക്കിയ നിയമം റദ്ദാക്കാന്‍ ഹൈക്കോടതിയ്ക്ക് അധികാരമില്ലെന്നും അപ്പീലില്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച ഡിവിഷന്‍ബെഞ്ച് സിംഗിള്‍ ബെഞ്ച് വിധി സ്റ്റേ ചെയ്യുകയായിരുന്നു. ഇതിനകം തെരഞ്ഞെടുപ്പ് നടന്ന സംഘങ്ങളില്‍ സ്റ്റേ ബാധകമല്ലെങ്കിലും ഇനി നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പുകള്‍ക്ക് സ്റ്റേ ബാധകമാകുമെന്ന് ജസ്റ്റിസുമാരായ അമിത് റാവല്‍,കെ വി ജയകുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ബെഞ്ച് വ്യക്തമാക്കി. ഇതോടെ, തുടര്‍ച്ചയായി മൂന്നു തവണയില്‍ കൂടുതല്‍ മത്സരിച്ചവര്‍ക്ക് വീണ്ടും മത്സരിക്കാന്‍ പാടില്ലെന്ന വ്യവസ്ഥ പ്രാബല്യത്തിലായി. സഹകരണ സംഘങ്ങളിലെ തെരഞ്ഞെടുപ്പ് നടപടികള്‍ കൂടുതല്‍ സുതാര്യമാക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നത്. ഇതിന്‍റെ ഭാഗമായാണ് തുടര്‍ച്ചയായി മൂന്നു തവണ മത്സരിച്ചവര്‍ വീണ്ടും മത്സരിക്കേണ്ടതില്ലെന്ന വ്യവസ്ഥയുള്‍പ്പെടുത്തി നിയമഭേദഗതി കൊണ്ടുവന്നത്.