November 2026
M T W T F S S
 1
2345678
9101112131415
16171819202122
23242526272829
30  
November 17, 2026

തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസ് ഹോസ്റ്റലിൽ ഡെങ്കിപ്പനി പടരുന്നു; കോളജ് അടച്ചു

SHARE

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റിയുടെ തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു. വിദ്യാർഥിനികൾ താമസിക്കുന്ന ഹോസ്റ്റലിലാണ് ഡെങ്കിപ്പനി പടരുന്നത്. ഒരാഴ്ചയ്ക്കിടെ 13 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗവ്യാപനം നിയന്ത്രണാതീതം ആയതോടെ കോളജും ഹോസ്റ്റലും അടച്ചിട്ടു. ഇന്നലെ ചേർന്ന സിൻഡിക്കേറ്റിന്റെയും ആരോഗ്യവകുപ്പ് അധികൃതരുടെയും യോഗത്തിൽ ആണ് തീരുമാനം. ക്ലാസുകൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റാനും യോഗത്തിൽ തീരുമാനിച്ചു. ഹോസ്റ്റൽ മുഴുവനായും ഫോഗ് ചെയ്‌ത്‌ നിയന്ത്രിക്കും. 10 വിദ്യാർഥിനികൾക്കും മൂന്ന് ജീവനക്കാർക്കും ആണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ ഉള്ള നിരവധി പേർ ഇനിയും ഉണ്ട് എന്ന് വിദ്യാർഥിനികൾ പറയുന്നു. അവധിയ്ക്കായി നാട്ടിൽ പോയ കുട്ടികൾക്കും പനി ബാധിച്ചിട്ടുണ്ട്.