September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 18, 2026

വാഹന നമ്പർ ഉപയോ​ഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കി; മോഹന്‍ലാല്‍ ചിത്രം ‘ദൃശ്യം-3’യ്ക്കെതിരെ പരാതി

SHARE

മോഹന്‍ലാല്‍ – ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം–3’യ്ക്ക് എതിരെ പരാതി. വാഹന നമ്പര്‍ സിനിമയില്‍ വ്യാജമായി ഉപയോഗിച്ചുവെന്ന് കാട്ടിയാണ് പരാതി. ഇടുക്കി കുഞ്ചിത്തണ്ണി സ്വദേശി രാജീവാണ് ജിത്തു ജോസഫിനും ആന്റണി പെരുമ്പാവൂരിനും മോഹൻലാലിനും എതിരെ പരാതി നൽകിയത്. തന്റെ വാഹന നമ്പർ ചിത്രത്തിൽ ഉപയോഗിച്ചത് ബുദ്ധിമുട്ടുണ്ടാക്കി എന്ന് മൂന്നാർ ഡിവൈഎസ്പിക്ക് നൽകിയ പരാതിയിൽ രാജീവ് പറയുന്നു. ആ ഭാഗം സിനിമയില്‍ നിന്ന് നീക്കണമെന്നും പരാതിയില്‍ പറയുന്നുണ്ട്. കൂടാതെ പരസ്യമായി മാപ്പ് പറയണമെന്നും പരാതിയിൽ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മോഹൻലാലിന്റെ പിറന്നാള്‍ ദിനമായ മെയ് 21 ന് ആണ് ‘ദൃശ്യം 3’ തിയേറ്റുകളിലെത്തിയത്. ആദ്യ ആഴ്ചയില്‍ തന്നെ ഈ സിനിമ 200 കോടി കടന്നിരുന്നു. എമ്പുരാന്‍, തുടരും ചിത്രങ്ങള്‍ക്ക് പുറമെ 200 കോടി ക്ലബില്‍ ഇടം പിടിച്ച സിനിമ കൂടിയാണിത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന കലക്ഷന്‍ റെക്കോര്‍ഡുകളിലേക്ക് കുതിക്കുന്ന ദൃശ്യം 3 ഈ മാസം 18ന് ഒടിടിയിലുമെത്തുന്നും റിപ്പോർട്ടുകളുണ്ട്.