August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 8, 2026

ജൂണ്‍ 15 മുതല്‍ കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും യാത്ര സൗജന്യമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍; പദ്ധതിയുടെ പേര് പ്രിയദര്‍ശിനി

SHARE

ജൂണ്‍ 15 മുതല്‍ പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികള്‍ക്കും കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകളില്‍ സൗജന്യ യാത്ര സൗകര്യം ഉറപ്പെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. സൗജന്യയാത്രക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഇന്ദിരാ ഗ്യാരന്റിയുടെ ഭാഗമായുള്ള ഈ പദ്ധതി പ്രിയദര്‍ശിനി എന്ന പേരിലാവും അറിയപ്പെടുക. വരുമാനം, പ്രായം എന്നീ ഉപാധികള്‍ ഒന്നും ഇല്ലാതെ ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകളിലായിരിക്കും സൗജന്യ യാത്ര നടപ്പിലാക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയ്ക്ക് പ്രതിമാസ നഷ്ടം 65 മുതല്‍ 70 കോടി രൂപയാണ് വരുമാന നഷ്ടം വരിക. ഒരു വര്‍ഷത്തില്‍ കെഎസ്ആര്‍ടിസിയ്ക്ക് നഷ്ട്ടം വരുന്നത് 800 കോടിയോളം രൂപയായിരിക്കും. ഈ തുക സര്‍ക്കാര്‍ വഹിക്കും. നിലവില്‍ കൊടുത്തുകൊണ്ടിരിക്കുന്ന 1500 കോടിക്ക് പുറമെ ഈ നഷ്ട്ടം സംഭവിക്കുന്ന തുകയും സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയ്ക്ക് നല്‍കും. 6 മാസത്തിനകം കെഎസ്ആര്‍ടിസി വരുമാനം കൂട്ടണം. ആ ഘട്ടത്തില്‍ പദ്ധതി കുറച്ചു കൂടി വ്യാപിപ്പിക്കും.സ്റ്റേറ്റ് അറ്റോര്‍ണിയായി അനുപ് ബി നായരെ നിയമിച്ചു. കെഎസ്ആര്‍ടിസിയുടെ നില കുറച്ചുകൂടി മെച്ചപ്പെടുത്തിയതിന് ശേഷമായിരിക്കും സൗജന്യ യാത്രയുടെ രണ്ടാം ഘട്ടം നടപ്പിലാക്കുക. മലബാര്‍ ജില്ലകളിലെ ബസ് സര്‍വീസില്‍ 28% മാത്രമേ കെഎസ്ആര്‍ടിസി ഉള്ളു. ഒരു പുതിയ സംവിധാനം ഏര്‍പ്പെടുത്തുമ്പോള്‍ അതിനെ കുറിച്ച് വിശദമായി പഠിക്കേണ്ടതുണ്ട്. കുറവുകള്‍ക്കനുസരിച്ച് അതെല്ലാം പരിഹരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.