July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 5, 2026

ഡ്രൈവര്‍ മദ്യപിച്ച് ബോധംകെട്ടു; വഴിക്കടവില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ ടൂറിസ്റ്റ് ബസ് പെരുവഴിയില്‍ കുടുങ്ങി

SHARE

സര്‍വീസിനിടെ ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ മദ്യപിച്ച് ബോധം കെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ മണിക്കൂറോകളോളം റോഡില്‍ കുടുങ്ങി. മലപ്പുറം വഴിക്കടവ് – ബെംഗളൂരു ടൂറിസ്റ്റ് ബസില്‍ ഓഗസ്റ്റ് 30നാണ് സംഭവം ഉണ്ടായത്.

തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. വഴിക്കടവില്‍ നിന്ന് ബെംഗളൂരുവിലേക്ക് രാത്രികാല സര്‍വീസ് നടത്തുന്ന ബസാണ്. കുറ്റ്യാടി ചുരം വഴിയാണ് ബെംഗളൂരുവിലേക്ക് പോകുന്നത്. ചുരം വഴി പോകുമ്പോള്‍ ബസ് റിവേഴ്‌സ് വരികയും മറ്റൊരു കാറിലേക്ക് ഇടിക്കുകയും ചെയ്തിരുന്നു.
മദ്യപിച്ച് ലക്കുകെട്ടാണ് ഡ്രൈവര്‍ വാഹനമോടിച്ചിരുന്നത്. തിരുനെല്ലി എത്തിയതോടെ ഡ്രൈവര്‍ ഛര്‍ദ്ദിച്ച് ബോധം കെട്ടു. ഇതോടുകൂടി യാത്രക്കാര്‍ വഴിയില്‍ കുടുങ്ങി.

ഡ്രൈവറുടെ ബോധം പോയതോടെ യാത്രക്കാര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് എത്തി ഇയാളെ കസ്റ്റഡിയില്‍ എടുത്തു. താല്‍ക്കാലിക ഡ്രൈവര്‍ ആയിരുന്നുവെന്നും പൊലീസ് വിളിച്ചപ്പോഴാണ് മദ്യപിച്ചതടക്കം അറിഞ്ഞതെന്നും ട്രാവല്‍ ഏജന്‍സി വ്യക്തമാക്കി.