September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 7, 2026

മയക്ക്‌മരുന്ന് വേട്ട: ആറ് യുവാക്കൾ അറസ്റ്റിൽ.

SHARE

വളപട്ടണത്ത് മയക്ക്‌മരുന്ന് വേട്ട. 29.66 ഗ്രാം എംഡിഎംഎയുമായി ലോഡ്‌ജിൽ നിന്നും ആറംഗ സംഘമാണ് പോലീസ് പിടിയിലായത്.
കണ്ണാടിപ്പറമ്പ് സ്വദേശികളായ കെ മുബഷിർ, കെ എം ഷനാദ്, കൊളച്ചേരി പള്ളിപറമ്പ് സ്വദേശി എം കെ മുഹമ്മദ്, ചേലേരി സ്വദേശി സി പി മുഹമ്മദ്, ബേക്കൽ ഫോർട്ടിലെ കെ അബ്ദുൽ നാസർ, മുളിയാർ അമ്മാങ്കോടെ ബി മുഹമ്മദ് ഷമീർ എന്നിവരാണ് പിടിയിലായത്.

എഎസ്പി അഭിഷേക് ഷിറ, പോലീസ് ഇൻസ്പെക്ടർ പി ജിതേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.