നമ്മൾ അത്ര ക്ലീൻ അല്ല’; ‘രേഖ’ ഫെബ്രുവരി 10ന് തിയേറ്ററുകളിൽ
1 min readവിൻസി അലോഷ്യസ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘രേഖ’ തിയേറ്ററുകളിലേക്ക്. ഫെബ്രുവരി 10ന് ചിത്രം പ്രദർശനത്തിനെത്തും. ചിത്രത്തിന് യു/എ സെർറ്റിഫിക്കറ്റ് ആണ് സെൻസറിങ് ബോർഡ് നൽകിയിരിക്കുന്നത്. ജിതിൻ ഐസക്ക് തോമസാണ് സംവിധാനം. സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ നിർമാണ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ അവതരിപ്പിക്കുന്ന ‘രേഖ’ പ്രണയത്തിനും പ്രതികാരത്തിനും പ്രാധാന്യമുള്ള സിനിമയാകും എന്നാണ് ട്രെയ്ലർ സൂചിപ്പിക്കുന്നത്. ഉണ്ണി ലാലു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രേമലത തൈനേരി, രാജേഷ് അഴിക്കോടൻ, രഞ്ജി കാങ്കോൽ, പ്രതാപൻ.കെ.എസ്, വിഷ്ണു ഗോവിന്ദൻ എന്നിവരാണ് മറ്റു അഭിനേതാക്കൾ. കാർത്തികേയൻ സന്താനമാണ് രേഖയുടെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്ട്രെയിലറിനും ടീസറിനും മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. കൂടാതെ ചിത്രത്തിലെ ‘കള്ളി പെണ്ണേ..’ എന്ന ഗാനം ഇപ്പോൾ റീലിസിൽ വൻതരംഗമായി കൊണ്ടിരിക്കുകയാണ്. ദി എസ്‌കേപ് മീഡിയം. മിലൻ വി എസ്, നിഖിൽ വി എന്നിവർ ചേർന്നാണ് സിനിമയ്ക്ക് സംഗീതം