June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 21, 2026

സംസ്ഥാനത്ത് 3953 ക്യാമ്പുകൾ തുടങ്ങാൻ സ്ഥലങ്ങൾ കണ്ടെത്തി; മഴയെ നേരിടാൻ കേരളം സജ്ജം: മന്ത്രി കെ രാജൻ

SHARE

സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ നേരിടാൻ സർക്കാർ സജ്ജമാണെന്ന് മന്ത്രി കെ രാജൻ. സംസ്ഥാനത്ത് 3953 ക്യാമ്പുകൾ തുടങ്ങാൻ സ്ഥലങ്ങൾ കണ്ടെത്തി. രണ്ട് എൻഡിആർഎഫ് ടീം കേരളത്തിൽ ഉണ്ട്. ജൂൺ മാസത്തിൽ 7 ടീമുകൾ കേരളത്തിലെത്തും. കേരളത്തിലെ ഡാമുകളിൽ റെഗുലേറ്റ് ചെയ്ത് വെള്ളം വിടുന്നുണ്ട്. നവമാധ്യമങ്ങിൽ വ്യാജ പ്രചരണം നടത്തുന്നത് ഒഴിവാക്കണം. ദുരന്തങ്ങളില്ലാതെ മഴക്കാലം പൂർത്തിയാക്കാൻ വലിയ മുൻകരുതൽ സ്വീകരിക്കണം.വേനൽ മഴയിൽ ഉണ്ടായത് 11 മരണമാണ്. മെയ് 31 ന് മൺസൂൺ കേരളത്തിലെത്തും. 9 സ്ഥലങ്ങളിൽ കഴിഞ്ഞ 24 മണിക്കൂറിൽ കേരളത്തിൽ 274.7mm മഴ കേരളത്തിൽ ലഭിച്ചു. ഏറ്റവും കൂടുതൽ മഴ തിരുവനന്തപുരത്താണ് (378.8 mm). ഏറ്റവും കുറവ് വയനാട്ടിൽ (271.mm). മൺസൂണിൻ്റെ ആദ്യ പകുതിയിൽ അതി തീവ്ര മഴയുണ്ടായാൽ കാര്യങ്ങൾ പേടിയോടെ കാണണം. ശക്തമായ മഴയുണ്ടായാൽ വെള്ളം ഒഴുകി പോകുന്നതിന് തടസമുണ്ടാകും. ത്യശൂരിലെ വെള്ളക്കെട്ടിനെ കുറിച്ച് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.