September 2026
M T W T F S S
 123456
78910111213
14151617181920
21222324252627
282930  
September 8, 2026

കെ സുധാകരനെ മാറ്റി; സണ്ണി ജോസഫ് പുതിയ കെപിസിസി അധ്യക്ഷൻ

SHARE

കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുധാകരനെ മാറ്റി. സണ്ണി ജോസഫ് ആണ് പുതിയ കെപിസിസി അധ്യക്ഷൻ. യുഡിഎഫ് നേതൃത്വത്തിലും അടിമുടി മാറ്റമാണ് വരുത്തിയിരിക്കുന്നത്. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയാണ് പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്നും എം എം ഹസനെയും മാറ്റി. അടൂർ പ്രകാശ് ആണ് പുതിയ യുഡിഎഫ് കൺവീനർ.പുതിയ വര്‍ക്കിങ് പ്രസിഡന്റുമാരെയും നിയമിച്ചു. പി.സി. വിഷ്ണുനാഥ്, എ.പി. അനില്‍കുമാര്‍, ഷാഫ് പറമ്പില്‍ എന്നിവരാണ് പുതിയ വര്‍ക്കിങ് പ്രസിഡന്റുമാര്‍. വർക്കിങ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷ്, ടി.എൻ. പ്രതാപൻ, ടി. സിദ്ദീഖ് എന്നിവരെ പദവിയിൽ നിന്നൊഴിവാക്കി.

ആന്റോ ആന്റണിയുടെ പേരായിരുന്നു സുധാകരന് പകരം ആദ്യം ഉയർന്നു കേട്ടിരുന്നത്. എന്നാൽ അവസാന നിമിഷം കാര്യങ്ങൾ മാറി മറിയുകയായിരുന്നു. കെ പി സി സി അധ്യക്ഷ സ്ഥാനത്തെ ചൊല്ലി കോൺഗ്രസിൽ ചേരിപ്പോര് ശക്തമായ വേളയിൽ സുധാകരനെ അനുകൂലിച്ച് നിരവധി പോസ്റ്ററുകൾ ഉയർന്നിരുന്നു.