August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 14, 2026

കേരള ബ്ലാസ്റ്റേഴ്‌സ്; കൊച്ചിക്കാര്‍ക്ക് മാത്രമല്ല കോഴിക്കോട്ടുകാര്‍ക്കും സന്തോഷിക്കാന്‍ വഴിയൊരുങ്ങുന്നു

SHARE

കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരങ്ങള്‍ കോഴിക്കോട്ട് നടത്താനും ആലോചന. കൊച്ചിക്ക് പുറമെ ചില മത്സരങ്ങള്‍ കോഴിക്കോട് കളിച്ചേക്കും. അടിസ്ഥാന സൗകര്യങ്ങള്‍ ശരിയായാല്‍, വരുന്ന സീസണില്‍ കോഴിക്കോട് കളിക്കാനാണ് ആലോചിക്കുന്നതെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റര്‍ജി പറഞ്ഞു. വലിയ വെല്ലുവിളിയും ഉത്തരവാദിത്തവുമാണ് മുന്നിലുള്ളതെന്ന് ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ ഹെഡ്‌കോച്ച്ഡേവിഡ് കറ്റാല പറഞ്ഞു.കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായ ഡേവിഡ് കറ്റാല നടത്തിയ ആദ്യ പത്രസമ്മേളനത്തിനിടെ സംസാരിക്കവെയാണ് ടീം സി ഇ ഓ അഭിക് ചാറ്റര്‍ജി കേരള ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കോഴിക്കോടും നടത്താനുള്ള സാധ്യതകളെക്കുറിച്ച് സൂചിപ്പിച്ചത്.

ആരാധകരുടെ ആവശ്യങ്ങള്‍ കണക്കിലെടുത്താണ് അടുത്ത സീസണില്‍ ചില മത്സരങ്ങള്‍ കോഴിക്കോട്ടേക്ക് മാറ്റാന്‍ ആലോചിക്കുന്നത്. ഇതിനായി തടസ്സങ്ങള്‍ ഏറെയുണ്ട്. അന്തിമ തീരുമാനമായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാധകര്‍ ക്ലബിന്റെ കരുത്താണെന്നും മഞ്ഞപ്പടയുമായി തര്‍ക്കങ്ങളില്ലെന്നും അഭിക് ചാറ്റര്‍ജി പറഞ്ഞു.കളിക്കാരന്‍, കോച്ച് എന്നീ നിലകളില്‍ വര്‍ഷങ്ങളോളം യൂറോപ്യന്‍ ഫുട്ബോളില്‍ നിറഞ്ഞുനില്‍ക്കാനായതിന്റെ പരിചയം അടുത്ത ഐഎസ്എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ കിരീട നേട്ടത്തിനായി പ്രയോജനപ്പെടുത്തുമെന്ന് ബ്ലാസ്റ്റേഴ്സിന്റെ ഹെഡ്കോച്ചായി ചുമതലയേറ്റ ഡേവിഡ് കറ്റാല പറഞ്ഞു. പ്രതിരോധത്തിനും മുന്നേറ്റത്തിനും ഒരുപോലെ ഊന്നല്‍നല്‍കി മികച്ച ടീം, ടോട്ടല്‍ ഫുട്ബോള്‍ എന്നതിലൂടെ വിജയം എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.ഏപ്രില്‍ 20 ന് ആരംഭിക്കാനിരിക്കുന്ന സൂപ്പര്‍ കപ്പില്‍ ഈസ്റ്റ് ബംഗാളാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികള്‍. പുതിയ പരിശീലകനായ ഡേവിഡ് കറ്റാലക്ക് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് കളിക്കുന്ന ആദ്യ ടൂര്‍ണമെന്റ് കൂടിയാണ് സൂപ്പര്‍ കപ്പ്.